ആപ്പ്ജില്ല

അമര്‍നാഥ് ഗുഹാ ക്ഷേത്രത്തെ നിശബ്ദ മേഖലയായി പ്രഖ്യാപിച്ചു

ട്രിബ്യൂണല്‍ ഉത്തരവിനെതിരേ വിശ്വഹിന്ദു പരിഷത് രംഗത്തെത്തിയിട്ടുണ്ട്.

TNN 14 Dec 2017, 11:07 am
ന്യൂഡല്‍ഹി: ഹിമാലയത്തിലെ പരിസ്ഥിതിലോല പ്രദേശത്ത് സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തെ 'നിശ ബ്ദമേഖല'യായി ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ ജി ടി) പ്രഖ്യാപിച്ചു. മന്ത്രോച്ചാരണം, മണിയടിശബ്ദം, പ്രവേശനകവാടത്തില്‍ കാണിക്കയിടല്‍ തുടങ്ങിയവ വിലക്കിയിട്ടുണ്ട്.
Samayam Malayalam no mantra chanting or bells at amarnath cave as ngt declares it silent zone
അമര്‍നാഥ് ഗുഹാ ക്ഷേത്രത്തെ നിശബ്ദ മേഖലയായി പ്രഖ്യാപിച്ചു


ക്ഷേത്രം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരിസ്ഥിതിപ്രവര്‍ത്തകയായ ഗൗരി മൗലേഖിയുടെ ഹര്‍ജിയിലാണ് നടപടി. തീര്‍ത്ഥാടകര്‍ പാലിക്കേണ്ടതായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ട്രിബ്യൂണല്‍ ഉത്തരവിനെതിരേ വിശ്വഹിന്ദു പരിഷത് രംഗത്തെത്തിയിട്ടുണ്ട്. ശ്രീനഗറില്‍നിന്ന് 136 കിലോമീറ്റര്‍ വടക്കുകിഴക്കുഭാഗത്തായി അമര്‍നാഥിലുള്ള ഒരു ഗുഹയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. സമുദ്രനിരപ്പില്‍നിന്നും 3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ മഞ്ഞില്‍ രൂപപ്പെടുന്ന ശിവലിംഗമാണ് പ്രത്യേകത.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്