ആപ്പ്ജില്ല

കേന്ദ്രബജറ്റിൽ അവഗണന: എൻഡിഎ വിടാനൊരുങ്ങി ടിഡിപി

കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതാണ് ഏറ്റവുമൊടുവില്‍ ടിഡിപിയെ ചൊടിപ്പിച്ചത്

TNN 3 Feb 2018, 11:40 am
ന്യൂഡൽഹി: ശിവസേനയ്ക്ക് പിന്നാലെ എന്‍.ഡി.എ വിടുമെന്ന സൂചന നല്‍കി തെലുഗുദേശം പാര്‍ട്ടി. ഇതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഞായറാഴ്‌ച അടിയന്തരയോഗം ചേരും.യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതാണ് ഏറ്റവുമൊടുവില്‍ ടിഡിപിയെ ചൊടിപ്പിച്ചത്.
Samayam Malayalam no place in union budget tdp to seperate from nda
കേന്ദ്രബജറ്റിൽ അവഗണന: എൻഡിഎ വിടാനൊരുങ്ങി ടിഡിപി


ആന്ധ്രയെക്കുറിച്ച് ഒരു പരാമര്‍ശവും പോലുമില്ലാത്ത കേന്ദ്രബജറ്റ് സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് ടിഡിപി നേതാക്കള്‍ വിമര്‍ശിച്ചു. വിശാഖപട്ടണത്തിന് പുതിയ റെയില്‍വേ സോണും തലസ്ഥാനമായ അമരാവതിക്ക് പ്രത്യേക പദ്ധതികളുമെല്ലാം സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ആന്ധ്രാപ്രദേശില്‍ മറ്റൊരു തമിഴ്‍നാട് ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടിഡിപി ആരോപിച്ചു. അടുത്ത ലോക്‌സഭ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയും കോണ്‍ഗ്രസുമല്ലാത്ത മൂന്നാം മുന്നണിയുണ്ടാക്കാനാണ് ചന്ദ്രബാബു നായിഡു ഇപ്പോൾ ശ്രമിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്