ആപ്പ്ജില്ല

പാകിസ്താനുമായുള്ള ചര്‍ച്ചയിൽ തീരുമാനം മാറ്റാതെ ഇന്ത്യ

പാക്കിസ്ഥാന്‍റെ അതിർത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തകരുമായുള്ള ബന്ധവും അവസാനിപ്പിച്ചാൽ മാത്രമെ ചർച്ചകളുമായി മുന്നോട്ട് പോവുകയുള്ളൂ എന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം.

TNN 10 Nov 2017, 7:51 am
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍റെ അതിർത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തകരുമായുള്ള ബന്ധവും അവസാനിപ്പിച്ചാൽ മാത്രമെ ചർച്ചകളുമായി മുന്നോട്ട് പോവുകയുള്ളൂ എന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം. പാക്കിസ്ഥാനുമായി നടത്തുന്ന ചർച്ചയുടെ കാര്യത്തിൽ ഇന്ത്യയുടെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
Samayam Malayalam no talks till terrorists are getting paks support
പാകിസ്താനുമായുള്ള ചര്‍ച്ചയിൽ തീരുമാനം മാറ്റാതെ ഇന്ത്യ


ഉറി ആക്രമണത്തിനുശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നത്. 44ാമത് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ബുധനാഴ്ച പാക്കിസ്താന്‍ റേഞ്ചേഴ്‌സിനെ പ്രതിനിധീകരിച്ച് സിന്ധ് റേഞ്ചേഴ്‌സ് ഡിജി മേജര്‍ ജനറല്‍ മുഹമ്മദ് സയീദ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി കൊണ്ടായിരുന്നു രവീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്