ആപ്പ്ജില്ല

അവിശ്വാസ പ്രമേയം പരിഗണിച്ചില്ല: ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു

അംഗങ്ങൾ ബഹളം തുടർന്നതോടെ ലോക് സഭ ഇന്നത്തേക്ക് പിരിഞ്ഞു

Samayam Malayalam 16 Mar 2018, 1:56 pm
ന്യൂഡൽഹി: ടിഡിപിയും വൈഎസ്ആർ കോൺഗ്രസും ചേർന്ന് നരേന്ദ്ര മോദി സർക്കാരിനെതിരെ കൊണ്ട് വന്ന അവിശ്വാസ പ്രമേയം ഇന്ന് പരിഗണിക്കില്ല. പാര്‍ലമെന്‍റില്‍ അംഗങ്ങൾ ബഹളം വെച്ചു തുടങ്ങിയപ്പോഴാണ് അവിശ്വാസ നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്ന് സ്‌പീക്കർ സുമിത്രാ മഹാജൻ വ്യക്തമാക്കിയത്
Samayam Malayalam no trust notice didnot consider loksabha dismissed
അവിശ്വാസ പ്രമേയം പരിഗണിച്ചില്ല: ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു


ലോക്‌സഭയിലും രാജ്യസഭയിലും ആന്ധ്രപ്രദേശിനെ കേന്ദ്ര സർക്കാർ അവഗണിച്ചുവെന്ന് ഉയർത്തിക്കാട്ടി പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ടിഡിപിയാണ്. ബഹളത്തെ തുടർന്ന് ലോക്‌സഭ ഒരു മണി വരെയും രാജ്യസഭ രണ്ടു മണി വരെയും ആദ്യം നിർത്തി വെച്ചു. ലോക്‌സഭ ഇനി തിങ്കളാഴ്‌ച വീണ്ടും ചേരും. എന്നാൽ അംഗങ്ങൾ ബഹളം തുടർന്നതോടെ ലോക് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

എഐഡിഎംകെ, കോൺഗ്രസ്, ഇടത് പക്ഷ പാർട്ടികൾ എന്നിവർ പ്രമേയത്തെ പിന്തുണക്കുന്നുണ്ട്. രണ്ടു മണിക്ക് ശേഷം രാജ്യസഭ വീണ്ടും ചേരും. ടിഡിപി മുന്നണി വിട്ടതിനെ ശിവസേന പ്രശംസിച്ചെങ്കിലും ഇതു വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്