ആപ്പ്ജില്ല

പ്രജ്ഞ കൊന്നത് ഗാന്ധിയുടെ ആത്മാവിനെയെന്ന് കൈലാഷ് സത്യാർത്ഥി

ഗോഡ്സെ ഗാന്ധിജിയെ കൊന്നു. പ്രജ്ഞ സിങിനെപ്പോലുള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ ആത്മാവിനെയും കൊന്നെന്ന് സത്യാര്‍ത്ഥി പറഞ്ഞു. എല്ലാ രാഷ്ട്രീയത്തിനും പാര്‍ട്ടികള്‍ക്കും മുകളിലാണ് ഗാന്ധിയുടെ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ഭരണനിര്‍വഹണ കടമ മാനിച്ച് ഇത്തരക്കാരെ മാറ്റി നിര്‍ത്താൻ ബിജെപി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Samayam Malayalam 18 May 2019, 2:29 pm

ഹൈലൈറ്റ്:

  • ഗാന്ധിയുടെ സ്ഥാനം എല്ലാ പാര്‍ട്ടികള്‍ക്കും മുകളിൽ
  • പ്രജ്ഞയെപ്പോലുള്ളവരെ മാറ്റി നിര്‍ത്താൻ ബിജെപി തയ്യാറാകണം
  • ഗോഡ്സെ ഗാന്ധിയെ കൊന്നെങ്കിൽ പ്രജ്ഞയെപ്പോലുള്ളവര്‍ കൊല്ലുന്നത് അദ്ദേഹത്തിന്‍റെ ആത്മാവിനെ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kailash satyarthi
ന്യൂഡൽഹി: ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് ഠാക്കൂര്‍ ഗാന്ധിയുടെ ആത്മാവിനെ കൊന്നുവെന്ന് നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെ ദേശസ്നേഹിയായിരുന്നുവെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങിന്‍റെ പരാമര്‍ശത്തിനെതിരെയാണ് കൈലാഷ് സത്യാര്‍ത്ഥിയുടെ പ്രതികരണം.
ഗോഡ്സെ ഗാന്ധിജിയെ കൊന്നു. പ്രജ്ഞ സിങിനെപ്പോലുള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ ആത്മാവിനെയും കൊന്നെന്ന് സത്യാര്‍ത്ഥി പറഞ്ഞു. എല്ലാ രാഷ്ട്രീയത്തിനും പാര്‍ട്ടികള്‍ക്കും മുകളിലാണ് ഗാന്ധിയുടെ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ഭരണനിര്‍വഹണ കടമ മാനിച്ച് ഇത്തരക്കാരെ മാറ്റി നിര്‍ത്താൻ ബിജെപി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രജ്ഞ സിങിന്‍റെ പരാമര്‍ശം ബിജെപിയ്ക്കുള്ളിലും പുറത്തും വലിയ വിവാദമായിരുന്നു. ഇന്ത്യ താലിബാൻ ആകാൻ സാധ്യതയുണ്ടെന്നായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. പ്രജ്ഞയുടെ വാക്കുകള്‍ തള്ളി ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ രംഗത്തെത്തിയെങ്കിലും പരോക്ഷമായി പ്രജ്ഞയുടെ വാക്കുകളെ പിന്തുണച്ച് വിവിധ നേതാക്കള്‍ വന്നത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. അതേസമയം, പ്രജ്ഞാ സിങിന് മാപ്പില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രജ്ഞ സിങ് ഠാക്കൂര്‍ ഭോപ്പാലിൽ നിന്നാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്