ആപ്പ്ജില്ല

ഒരു പാർട്ടിയിലേക്കുമില്ല; പ്രിയങ്ക ഗാന്ധിക്കു നന്ദി; ഡോക്ടറായി തുടരും: ഡോ കഫീൽ ഖാൻ

കൂടുതൽ കേസുകളിൽ കുടുക്കുമെന്ന കണക്കൂകൂട്ടലിനെത്തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തന്നെ സഹായിച്ചിരുന്നു. ഇത് പാർട്ടി പ്രവേശനമായി വ്യാഖ്യാനിക്കേണ്ടെന്നും കഫീൽ ഖാൻ പറഞ്ഞു.

Samayam Malayalam 8 Sept 2020, 1:04 pm
ന്യൂഡൽഹി: കോൺഗ്രസിൽ ചേരുന്നുവെന്ന അഭ്യൂഹത്തിന് വിരാമമിട്ട് ഡോ കഫീൽ ഖാൻ. താൻ ഡോക്ടറാണെന്നും ഇനിയും അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിൽ മോചിതനായശേഷം രാജസ്ഥാനിൽ കുടുംബത്തോടൊപ്പം കഴിയുന്ന കഫീൽ ഖാൻ ഫോണിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തരിക്കുന്നത്.
Samayam Malayalam kafeel-khan
ഡോ കഫീൽ ഖാൻ


Also Read: 'അവര്‍ എന്നെ കൊന്നു കളയുമായിരുന്നു'; നന്ദി കോടതിയോടു മാത്രമെന്ന് ഡോ. കഫീൽ ഖാൻ

ബീഹാറിലെ പ്രളയബാധിത മേഖല സന്ദർശിക്കാൻ താൽപര്യമുണ്ടെന്ന് കഫീൽ ഖാൻ പറഞ്ഞു. അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടും തന്നെ ജയിൽ മോചിതനാക്കാതെ വന്നപ്പോൾ വീണ്ടും തന്നെ ഉത്തർപ്രദേശ് സർക്കാർ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ കേസുകളിൽ കുടുക്കുമെന്ന കണക്കുകൂട്ടലിനെത്തുടർന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര തന്നെ സഹായിച്ചിരുന്നു. എന്നാൽ ഇതിനെ താൻ കോൺഗ്രസിൽ ചേരാൻ പോകുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധിയുമായി ചർച്ചകളൊന്നും നടത്തിയിരുന്നില്ല. രാജസ്ഥാനിൽ തനിക്ക് സുരക്ഷ ഒരുക്കിയതിൽ പ്രിയങ്ക ഗാന്ധിക്ക് നന്ദിപറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്പൂർ മെഡിക്കൽ കോളേജിൽ തന്നെ വീണ്ടും നിയമിക്കണമെന്നു വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഫീൽ ഖാൻ കത്ത് നൽകിയിട്ടുണ്ട്.

Also Read: "കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സുരക്ഷിതമാണെന്ന് ഡോ.കഫീൽ ഖാൻ പറയുമ്പോൾ സന്തോഷം തോന്നുന്നു"

അടുത്തയിടെയാണ് മഥുര ജയിലിൽ നിന്നും അടുത്തയിടെയാണ് കഫീൽ ഖാൻ മോചിതനായത്. അലഹാബാദ് ഹൈക്കോടതിയുടെ വിധിയെത്തുടർന്നായിരുന്നു ഇത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ കഫീൽ ഖാൻ നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതല്ലെന്നും അക്രമത്തിനു പ്രേരിപ്പിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്