ആപ്പ്ജില്ല

കെജ്‍രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍കണ്ഡേയ കട്‍ജു

എഎപി നേതാവ് സ്വയം തരം താഴ്‌ന്നെന്നും വോട്ട് കിട്ടാൻ ഏതു നിലവാരം വരെ വേണമെങ്കിലും കെജ്‌രിവാൾ താഴുമെന്നും കട്‍ജു തന്‍റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

Samayam Malayalam 10 Sept 2016, 4:26 pm
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്‍ജു. പഞ്ചാബ് തെരഞ്ഞെടുപ്പിൽ എഎപി വിജയിച്ചാൽ അമൃത്‍സറിനെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന് കെജ്‌രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനെതിരെയാണ് കട്‍ജു രംഗത്തെത്തിയിരിക്കുന്നത്. എഎപി നേതാവ് സ്വയം തരം താഴ്‌ന്നെന്നും വോട്ട് കിട്ടാൻ ഏതു നിലവാരം വരെ വേണമെങ്കിലും കെജ്‌രിവാൾ താഴുമെന്നും കട്‍ജു തന്‍റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
Samayam Malayalam nothing in his head markandey katju attacks arvind kejriwal over holy city promise to amritsar
കെജ്‍രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍കണ്ഡേയ കട്‍ജു


കെജ്‌രിവാൾ വെറും പൊള്ളയായ വാക്കുകൾ പറയുന്ന ആളാണെന്നും കട്‍ജു പ്രസ്താവിച്ചു.ഇത്തരം പ്രസ്താവകൾക്ക് അപ്പുറം യാതൊരു ചിന്താശേഷിയുമുള്ള ആളല്ല കെജ്‌രിവാൾ എന്നും ഇങ്ങനെയുള്ള പ്രസ്താവനകൾ ഇന്ത്യയുടെ മതേതര സ്വഭാവത്തെ ദോഷമായി ബാധിക്കുമെന്നും കട്‍ജു തന്‍റെ കുറിപ്പിൽ പറഞ്ഞു. കെജ്‌രിവാൾ ആത്മാർത്ഥതയുള്ള ആളാണെന്നു താൻ നേരത്തെ പ്രസ്താവിച്ചത് തെറ്റിദ്ധാരണ കൊണ്ടായിരുന്നെന്നും കട്‍ജു എറ്റു പറയുന്നു .

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്