ആപ്പ്ജില്ല

ബിജെപി യുമായി സഖ്യം; ഒപിഎസ് ട്വീറ്റ് നീക്കം ചെയ്തു

എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷം മാത്രമെ ഏതെങ്കിലും പാര്‍ട്ടിയുമായുളള സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നുളളുവെന്നാണ് അദ്ദേഹം പിന്നീട് തിരുത്തിയത്.

TNN 21 May 2017, 2:02 pm
ചെന്നൈ: ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടതിനു ശേഷം ബിജെപിയുമായി സഖ്യം ചേരുമെന്ന് സൂചനകള്‍ നല്‍കിയുളള അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ഒ പനീര്‍ശെല്‍വത്തിന്‍റെ ട്വീറ്റ് അദ്ദേഹം പിന്നീട് നീക്കം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനുശേഷം ബിജെപിയുമായുളള സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു ഒപി എസിന്‍റെ ട്വീറ്റ്.
Samayam Malayalam o panneerselvam tweets alliance with bjp deletes it
ബിജെപി യുമായി സഖ്യം; ഒപിഎസ് ട്വീറ്റ് നീക്കം ചെയ്തു


എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷം മാത്രമെ ഏതെങ്കിലും പാര്‍ട്ടിയുമായുളള സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നുളളുവെന്നാണ് അദ്ദേഹം പിന്നീട് തിരുത്തിയത്. ഇതിനിടെ പനീര്‍ശെല്‍വത്തിന്റെ ട്വീറ്റിനെതിരെ അണ്ണാ ഡിഎംകെ ഔദ്യോഗിക പക്ഷം രംഗത്തെത്തി. പനീര്‍ശെല്‍വം സത്യം തുറന്നുപറഞ്ഞെന്നായിരുന്നു ഇവരുടെ പ്രതികരണം. ട്വീറ്റിനെചൊല്ലിയുളള ചര്‍ച്ചകള്‍ ചൂട് പിടിക്കവെ പനീര്‍ശെല്‍വം അരമണിക്കൂറിനുളളില്‍ ആദ്യട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.

അണ്ണാ ഡിഎംകെ ലയന ചര്‍ച്ചകള്‍ക്ക് തിരിച്ചടി നേരിട്ടതോടെയാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ഒ പനീര്‍ശെല്‍വവും കൂട്ടരും ശ്രമിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തിന്റെ ട്വീറ്റിന് വലിയ പ്രചാരമാണ് ലഭിച്ചത്.

OPS Tweet On Alliance With BJP Kicks Up Storm In Tamil Nadu, Deleted Later

A tweet by O Panneerselvam, leader of the Puratchi Thalaivi (Amma) faction of AIADMK, on a possible alliance with BJP after the declaration of civic polls kicked up a storm today.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്