ആപ്പ്ജില്ല

പ്രണയിക്കണമെങ്കിൽ നായികയെ തൊടേണ്ടതില്ല: വെങ്കയ്യ നായിഡു

ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്‍‍ത് സംസാരിക്കുകയായിരുന്നു മന്ത്രി.

TNN 21 Nov 2016, 2:58 pm
പനാജി: സിനിമയിലെ അശ്ലീലവും അക്രമവും ദ്വയാര്‍ഥ പ്രയോഗങ്ങളും ഇന്ത്യന്‍ സമൂഹത്തിനെ വേദനിപ്പിക്കുന്നുവെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്‍‍ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന്‍റെ മൂല്യങ്ങളെ കളങ്കപ്പെടുത്താതെ, സര്‍ഗാത്മകത, യാഥാര്‍ഥ്യം, മാനുഷിക പരിഗണന, ലിംഗസമത്വം തുടങ്ങിയവ ഭംഗിയായി സിനിമയില്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം.
Samayam Malayalam obscenity in cinema hurting indian society venkaiah naidu
പ്രണയിക്കണമെങ്കിൽ നായികയെ തൊടേണ്ടതില്ല: വെങ്കയ്യ നായിഡു


ഇത് തന്‍റെ അഭിപ്രായം മാത്രമാണ്, നിങ്ങളെ ഉപദേശിക്കുകയാണെന്ന് ധരിക്കരുതെന്നും സര്‍ക്കാര്‍ പറയുന്ന പോലെ സിനിമയെടുത്താല്‍ നിങ്ങള്‍ വിജയിക്കില്ലെന്നറിയാമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. നമ്മുടെ കണ്ണ്, ചുണ്ട് എന്നിവയുടെ ചലനത്തില്‍ നിന്നു വരുന്ന ഭാവാഭിനയത്തിലൂടെ ഒരു നല്ല അഭിനേതാവിന് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം. അക്രമവും അശ്ലീലവുമില്ലാത്ത ഒട്ടേറെ ചിത്രങ്ങള്‍ പ്രദര്‍ശനവിജയം നേടുന്നുണ്ട്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണ് ഏറ്റവും പ്രധാനമെന്നതാണ് അതിന്‍റെ അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.

Obscenity In Cinema Hurting Indian Society: Venkaiah Naidu

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്