ആപ്പ്ജില്ല

ത്രീ ഇഡിയറ്റ്സ് സ്റ്റൈലില്‍ സിസേറിയന്‍; കുഞ്ഞ് മരിച്ചു

യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് നഴ്സുമാര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

TNN 6 Oct 2017, 4:39 pm
ഭുവനേശ്വര്‍: ഭുവനേശ്വര്‍ സ്വദേശിയായ യുവതിയ്ക്ക് ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്സ് മാതൃകയില്‍ തത്സമയ ഫോണ്‍ ഇന്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു .അമ്മയുടെ ഗര്‍ഭപാത്രം തകരാറിലാവുകയും ചെയ്തു. പ്രസവവേദന തുടങ്ങിയ യുവതിയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ ഫോണിലൂടെ നഴ്സുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Samayam Malayalam odisha baby dies when hospital nurses imitate 3 idiots movie plot for caesarean
ത്രീ ഇഡിയറ്റ്സ് സ്റ്റൈലില്‍ സിസേറിയന്‍; കുഞ്ഞ് മരിച്ചു


ഒ‍ഡീഷയിലെ കേന്ദ്രപാഡ സായി ആശുപത്രിയിലാണു സംഭവം. യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് നഴ്സുമാര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കല്‍പത്രു സമാല്‍ ആരതി ദമ്പതികളുടെ കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ രശ്മികാന്ത് പാത്രക്കെതിരെ പോലീസ് കേസെടുത്തു.

യുവതിയ്ക്ക് സാധാരണ പ്രസവത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോള്‍ ഡോക്ടറെ വിളിച്ചെങ്കിലും ഡോക്ടര്‍ ​സിസേറിയന്‍ നടത്താന്‍ നഴ്സുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രോഗി ഗുരുതരാവസ്ഥയിലായിരുന്നിട്ടും ഡോക്ടര്‍ ആശുപത്രിയിലെത്താന്‍ കൂട്ടാക്കിയില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Odisha: Baby dies when hospital nurses imitate 3 Idiots Movie plot for caesarean

Conducting delivery while coordinating with the doctor on phone let a huge cost of loss of a baby and mother’s uterus damage heavily and real life took a much more tragic turn.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്