ആപ്പ്ജില്ല

ഒഡീഷയില്‍ വൈദ്യുത ലൈനില്‍ തട്ടി ബസ് വന്‍ അപകടം; 10 പേർ മരിച്ചു

അഞ്ച് സ്ത്രീകളും ഒരു കുട്ടിയും നാല് പുരുഷന്മാരും അടക്കം 10 പേരാണ് മരിച്ചത്. ഒരു വിവാഹ ചടങ്ങിന് വേണ്ടിയാണ് ഇവർ എത്തിയത്. ബസ്സിൽ 45 പേരാണ് ഉണ്ടായിരുന്നത്.

Samayam Malayalam 10 Feb 2020, 10:26 am
ഭുവനേശ്വര്‍: ഒഡീഷയില്‍ ബസ് വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റ് 10 മരണം. 25 പേര്‍ക്ക് പരിക്കേറ്റു. ഗഞ്ചം ജില്ലയില്‍ മെന്തരാജപുരത്താണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രിയില്‍ താഴ്ന്ന് കിടന്ന 11 കെവി ലൈനില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും നാല് പുരുഷന്മാരുമാണ് മരിച്ചത്.
Samayam Malayalam odisha bus touches power cable
ഒഡീഷയില്‍ വൈദ്യുത ലൈനില്‍ തട്ടി ബസ് വന്‍ അപകടം; 10 പേർ മരിച്ചു


Also Read : ഇന്ത്യ ഒരു ധർമ്മശാലയല്ല; സിഎഎ അനുകൂലിച്ച് രാജ് താക്കറെ വീണ്ടും

സംഭവസമയത്ത് ബസ്സില്‍ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു വിവാഹ ചടങ്ങുകളുടെ ഭാഗമായാണ് ബസിലുണ്ടായിരുന്നത്. വധു മറ്റൊരു കാറിലാണ് യാത്ര ചെയ്തിരുന്നതത്. രോളാന്തര തുളു റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ ബസ്സിന് മുകളിലുണ്ടായിരുന്ന ഇരുമ്പ് കാരിയ‌ർ 11 കെവി ലൈനില്‍ തട്ടുകയായിരുന്നു. ഇതില്‍ യാത്രക്കാര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു.

പോലീസും നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒന്‍പതുപേരെ മറ്റൊരു ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഒന്‍പതു പേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. 11 കാരനായ കുട്ടി ആശുപത്രിക്കുള്ല വഴി മധ്യെയും മരിക്കുകയായിരുന്നു.

Also Read : എന്ത് മാന്ദ്യമാണുള്ളത് ? ജനങ്ങൾ കോട്ടും ജാക്കറ്റും ധരിക്കുന്നുണ്ടല്ലോയെന്ന് ബിജെപി നേതാവ്

അപകടത്തില്‍ ഒഡിഷാ മുഖ്യമന്ത്രി നവീന്‍ പഠ്നായിക് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നുമാണ് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ അന്വേഷണം നടത്തുന്നതിന് ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്