ആപ്പ്ജില്ല

ഗ്രൂപ്പ് അഡ്മിനാണോ എങ്കിൽ സൂക്ഷിച്ചോള്ളൂ, അല്ലെങ്കിൽ അഴിയെണ്ണാം...

സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് പുതിയ നടപടികൾ കൈകൊണ്ടിരിക്കുന്നത്.

TNN 29 Apr 2017, 3:35 pm
ഇനി വാട്സ്ആപ്പ് അല്ലെങ്കിൽ ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻ ആകുന്നതിന് മുൻപ് രണ്ട് തവണയെങ്കിലും ചിന്തിക്കേണ്ടതുണ്ട്. ഗ്രൂപ്പിൽ കുറ്റകരമായതെങ്കിലും ചർച്ച ചെയ്യുകയോ പങ്കുവയ്ക്കുകയോ ചെയ്താൽ പണികിട്ടാൻ പോകുന്നത് ഗ്രൂപ്പ് അഡ്മിനുകൾക്കായിരിക്കും. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് പുതിയ നടപടികൾ കൈകൊണ്ടിരിക്കുന്നത്.
Samayam Malayalam offensive whatsapp posts can now land group administrator in jail
ഗ്രൂപ്പ് അഡ്മിനാണോ എങ്കിൽ സൂക്ഷിച്ചോള്ളൂ, അല്ലെങ്കിൽ അഴിയെണ്ണാം...


ജാതിയുടേയോ മതത്തിന്‍റെയോ ദേശീയതയുടേയോ പേരില്‍ ശത്രുത വളർത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന പക്ഷം ഐപിസി 153 എ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതായിരിക്കും. അഴികൾ എണ്ണാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ ഗ്രൂപ്പിൽ പ്രചരിക്കുന്നില്ലെന്ന് ഗ്രൂപ്പ് അഡ്മിനുകൾ ഉറപ്പുവരുത്തേണ്ടതാണ്.

വാട്സ്സആപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന പല വിവരങ്ങളും വര്‍ഗീയ കലാപങ്ങളിലേക്ക് നയിച്ചേക്കാമെന്നതിനാലാണ് ഈ നടപടി. സൈബര്‍ ക്രൈം പോലീസാണ് ഈ തീരുമാനത്തിന് പിന്നിൽ. മതം, ജാതി, ദേശീയത, ഭാഷ, ലിംഗം എന്നിവയെ ചൊല്ലി പ്രചരിക്കുന്ന പോസ്റ്റുകൾക്ക് ഗ്രൂപ്പ് അഡ്മിനായിരിക്കും ഉത്തരവാദി എന്നതിനാൽ ഗ്രൂപ്പിൽ ഇത്തരത്തിലുള്ള വിവരങ്ങൾ ആരും തന്നെ പ്രചരിപ്പിച്ചാലും ഗ്രൂപ്പ് അഡ്മിൻ മാത്രമായിരിക്കും പെടുക. ഇത്തരത്തിലുള്ള കുറ്റകരമായ പ്രചരണങ്ങൾ ഗ്രൂപ്പിൽ നടക്കുന്നില്ലെന്നുറപ്പ് വരുത്തേണ്ട ചുമതല ഗ്രൂപ്പ് അഡ്മിനിൽ മാത്രം നിക്ഷിപ്തമായിരിക്കും.

Offensive WhatsApp posts can now land group administrator in jail

Think twice before becoming administrator of a group on WhatsApp or Facebook as one is liable for prosecution if any rumour or fake news is circulated on it.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്