ആപ്പ്ജില്ല

ഇന്ധനവില വർധനവിലൂടെ കേന്ദ്രം കൊള്ള നടത്തുന്നുവെന്ന് കോൺഗ്രസ്

ഡീസലും പെട്രോളും ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ്

Samayam Malayalam 7 Sept 2018, 7:26 am
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധനവിലൂടെ കേന്ദ്ര സർക്കാർ കൊള്ളയാണ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. 11 ലക്ഷം കോടിയുടെ കൊള്ളയാണ് സർക്കാർ നടത്തിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. സർക്കാർ ജനജീവിതം ദുസഹമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Samayam Malayalam Petrol


ഡീസലും പെട്രോളും ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കേന്ദ്ര എക്സൈസ് തീരുവ ഒഴിവാക്കണമെന്നും സുർജേവാല പറഞ്ഞു.

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച ഭാരത് ബന്ദിന് കോൺഗ്രസ് ആഹ്വാനം ചെയ്‌തിട്ടുണ്ട്. രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ബന്ദ്. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയും ഇന്നലെയും വര്‍ധിച്ചിരുന്നു. ഇടത് സംഘടനകൾ ഇതേ ദിവസം ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്