ഷിംല: ശക്തമായ മഞ്ഞിടിച്ചിലിൽ ഒരു സൈനികൻ മരിച്ചു. അഞ്ച് സൈനികർ കുടുങ്ങി കിടക്കുന്നതായി സൂചന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കിന്നൗർ ജില്ലയിലെ നാംഗ്യ മേഖലയിൽ അപകടമുണ്ടായത്.
മഞ്ഞിടിഞ്ഞു വീണ് അപകടത്തിൽ പെട്ട ഒരു സൈനികനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ബാക്കിയുളളവരും അപകടത്തിലായത്. ഇന്തോ - ടിബറ്റൻ ഫോഴ്സ് പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി. ഷിപ്പി ലാ മേഖലയിൽ ഇന്ത്യ - ചൈന അതിർത്തിയിൽ വിന്യസിച്ച സൈനികരാണ് അപകടത്തിൽപ്പെട്ടത്.