ദുംക: ഝാര്‍ഖണ്ഡിലെ ദുംകയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. എസ്എസ്ബി ജവാൻ നീരജ് ഛേത്രിയാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ന് അതിര്‍ത്ഥി രക്ഷാ സേനയായ സശസ്ത്ര സീമാ ബെല്ലുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്. 'ദുംക ജില്ലയിലാണ് സംഭവം ഉണ്ടായത്. ഒരു ജവാൻ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് മാവോയിസ്റ്റുകളെ വധിച്ചു' ദുംക എസ്പി വൈ എസ് രമേശ് വാര്‍ത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
രാജേഷ് കുമാര്‍ റായ്, സോനു കുമാര്‍, സതീഷ് ഗുജ്ജര്‍, കരൺ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഓരാളെ അടിയന്തര ചികിത്സയ്ക്കായി റാഞ്ചിയിലേക്ക് കൊണ്ടുപോയി.മറ്റുള്ളവരെ ദുംകയിലെ സര്‍ദാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.