ആപ്പ്ജില്ല

വൺമാൻ ഷോ ബിജെപിയെ രക്ഷിക്കില്ല: ശത്രുഘ്‌നന്‍ സിന്‍ഹ

ബിജെപി ദേശീയ നേതൃത്വത്തെ കടന്നാക്രമിച്ച് പാർട്ടി എംപി ശത്രുഘ്‌നന്‍ സിന്‍ഹ

PTI 5 Nov 2017, 4:38 pm
പട‍്‍ന: ബിജെപി ദേശീയ നേതൃത്വത്തെ കടന്നാക്രമിച്ച് പാർട്ടി എംപിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപിയിലെ വൺമാൻ ഷോയും ടൂ മെൻ ആർമിയും അവസാനിപ്പിച്ചാൽ മാത്രമേ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്രമോദിക്കും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാക്കും എതിരെയാണ് അദ്ദേഹത്തിൻെറ വിമർശനം.
Samayam Malayalam one man show cant help bjp says shatrughan sinha
വൺമാൻ ഷോ ബിജെപിയെ രക്ഷിക്കില്ല: ശത്രുഘ്‌നന്‍ സിന്‍ഹ


നിലവിലെ പാർട്ടിയുടെ പോക്കിൽ ജനങ്ങൾ അതൃപ്തരാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിലും ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിലും ഇത് തിരിച്ചടിയാവും.എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയ നേതാക്കളെ എന്ത് കൊണ്ടാമ് പാർട്ടി അകറ്റി നിർത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാർട്ടിയിൽ നിന്ന് പുറത്ത് പോവാൻ താൻ പാർട്ടി അംഗമല്ല. എന്നാൽ വൺമാൻ ഷോക്കും ടൂ മെൻ ആർമിക്കുമെതിരെ നിലപാട് മയപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

One man show can't help BJP, says Shatrughan Sinha

BJP MP and Actor Shatrughan Sinha said that One man show and two men army is not going to help BJP in coming elections.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്