ആപ്പ്ജില്ല

ഐ.എൻ.എസ് വിരാടിൽ തീപ്പിടുത്തം: നാവികൻ മരിച്ചു

ഇന്ത്യയുടെ വ്യോമവാഹിനിക്കപ്പലായ ഐ.എൻ.എസ് വിരാടിലുണ്ടായ തീപ്പിടുത്തത്തിൽ ഒരു നാവികൻ മരിച്ചു.

PTI 7 Mar 2016, 9:57 am
ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമവാഹിനിക്കപ്പലായ ഐ.എൻ.എസ് വിരാടിലുണ്ടായ തീപ്പിടുത്തത്തിൽ ഒരു നാവികൻ മരിച്ചു. മൂന്ന് നാവികർക്ക് പരിക്കേറ്റിട്ടുണ്ട്.
Samayam Malayalam one sailor dies in minor fire on ins viraat
ഐ.എൻ.എസ് വിരാടിൽ തീപ്പിടുത്തം: നാവികൻ മരിച്ചു


ചീഫ് എന്‍ജിനീയറിംഗ് മെക്കാനിക്കായ ആഷു സിങ് ആണ് മരണപ്പെട്ടത്. തീപ്പിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണ കാരണം. ഗോവയിലെ നേവി ആശുപത്രിയിലാണ് ആഷു സിങ് മരണപ്പെട്ടത്.

കപ്പലിന്റെ ബോയിലര്‍ റൂമിലാണ് തീപ്പിടുത്തമുണ്ടായത്. കപ്പലിലിലെ സംവിധാനം ഉപയോഗിച്ച് തീ ഉടന്‍ തന്നെ അണയ്ക്കാന്‍ സാധിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് കപ്പല്‍ മുംബൈയിലേക്ക് തിരിച്ചയച്ചു.

തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് നാവികർ അപകടത്തിൽപെട്ടത്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്