ആപ്പ്ജില്ല

വിഷം ഉളളില്‍ച്ചെന്ന് മുംബൈയില്‍ വിദ്യാര്‍ത്ഥി മരിച്ചു; 30 പേര്‍ ആശുപത്രിയില്‍

ഛര്‍ദ്ദിയും വയറുവേദനയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങളെ തുടര്‍ന്ന് സ്‌കൂളിലെ 70 ഒാളം വിദ്യാര്‍ത്ഥികളെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്

Samayam Malayalam 10 Aug 2018, 5:49 pm
മുംബൈ: മുംബൈയിലെ സ്കൂളില്‍ വിഷം ഉളളില്‍പ്പെട്ട് ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പന്ത്രണ്ട് വയസ്സുകാരിയായ ചാന്ദ്‌നി സാഹില്‍ ഷെയ്ഖാണ് മരിച്ചത്. സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗോവണ്ടിയിലെ സഞ്ജയ് നഗര്‍ ഉര്‍ദു സ്‌കൂളിലാണ് സംഭവം.
Samayam Malayalam mumbai


ഛര്‍ദ്ദിയും വയറുവേദനയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങളെ തുടര്‍ന്ന് സ്‌കൂളിലെ 70 ഒാളം വിദ്യാര്‍ത്ഥികളെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മുപ്പത് പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ കുട്ടികള്‍ അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സ്‌കൂളില്‍ വച്ചാകാം കുട്ടികളുടെ ഉള്ളിലേക്ക് വിഷം ചെന്നതെന്ന് പൊലീസ് സംശയിക്കുന്നു. അതിനാല്‍ തന്നെ സ്‌കൂള്‍ കേന്ദ്രീകരിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഫോളിക് ആസിഡ്, അയേണ്‍ ഗുളികകള്‍ ആഴ്ച്ചയില്‍‍ ഒരു ദിവസം കൊടുക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ആകെ 1239 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്