ആപ്പ്ജില്ല

സൈനികർക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനം; മോദിയ്ക്ക് 8400 കോടിയുടെ വിമാനം; ഇത് നീതിയാണോയെന്ന് രാഹുൽ

മതിയായ സുരക്ഷാ സംവിധാനമില്ലാത്ത വാഹനത്തിൽ സൈനികർ യാത്രചെയ്യുന്ന വീഡിയോ ഉൾപ്പെടെയാണ് രാഹുൽ ഗാന്ധിയുടെ ട്വിറ്റ്. പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർക്കായി 'എയർ ഇന്ത്യ വൺ' വാങ്ങിയ സാഹചര്യത്തിലാണ് വിമർശനം

Samayam Malayalam 10 Oct 2020, 3:32 pm
ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് 8400 കോടി രൂപ മുടക്കി വിമാനം വാങ്ങുമ്പോൾ സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൈനികരുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി, സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
Samayam Malayalam RAHUL-GANDHI
രാഹുൽ ഗാന്ധി. Photo: NBT


'ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കുകള്‍ നല്‍കി രക്തസാക്ഷികളാന്‍ സൈനികരെ അയക്കുന്നു. പ്രധാനമന്ത്രിക്കായി 8400 കോടി രൂപയുടെ വിമാനമാണ് സര്‍ക്കാര്‍ വാങ്ങിയത്. ഇത് നീതിയാണോ?' രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു. മതിയായ സുരക്ഷാ സംവിധാനമില്ലാത്ത വാഹനത്തിൽ സൈനികർ യാത്രചെയ്യുന്ന വീഡിയോ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാവിന്‍റെ ട്വീറ്റ് ഇതിനോടകം ചർച്ചയായിട്ടുണ്ട്.



Also Read : 'ഹിന്ദുക്കൾക്ക് രാജ്യത്ത് മേൽക്കൈയുണ്ടെന്ന് മുസ്ലീങ്ങൾ അംഗീകരിക്കണം': ആർഎസ്എസ് മേധാവി

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷിത വാഹനങ്ങള്‍ സിആര്‍പിഫ് ആവശ്യപ്പെട്ടിരുന്നു. പുൽവാമയിലുണ്ടായ ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.

പ്രധാനമന്ത്രിയുൾപ്പെടെയുള്ള വിവിഐപികൾക്ക് യാത്ര ചെയ്യാൻ ഇന്ത്യ രണ്ട് അത്യാധുനിക എയർക്രാഫ്റ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ ഒന്ന് കഴിഞ്ഞയാഴ്ച അമേരിക്കയിൽ നിന്ന് രാജ്യത്തെത്തിച്ചിരിക്കുകയാണ്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ബോയിങ് 777 വിമാനങ്ങളിലൊന്നാണ് ന്യൂഡൽഹിയില്‍ എത്തിയത്.

Also Read: 'ഹാഥ്രസ് യുവതിയെ പിന്തുണയ്ക്കരുത്''; ബിജെപി നേതാക്കൾക്ക് എംപിയോട് എതിർപ്പ്; പാർട്ടിയിൽ ഭിന്നത

മിസൈൽ പ്രതിരോധ സംവിധാനത്തിലൂടെ മിസൈൽ ഭീഷണികളെ വരെ നേരിടാൻ പ്രാപ്തിയുള്ളതാണ് പ്രധാനമന്ത്രിക്കായുള്ള പുതിയ ബോയിങ് 777 വിമാനങ്ങൾ. രണ്ട് വിമാനങ്ങൾക്കായി 8400 കോടിയിലേറെ രൂപയാണ് ചിലവഴിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സൈനികർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന കോൺഗ്രസ് നേതാവിന്‍റെ വിമർശനങ്ങൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്