ആപ്പ്ജില്ല

പാക് കോപ്റ്റർ അതിർത്തി ലംഘിച്ചു; ഇന്ത്യൻ സൈന്യം വെടിയുതിർത്തു

കടന്നുകയറിയത് സിവിലിയൻ കോപ്റ്റര്‍ എന്ന് നിഗമനം

Samayam Malayalam 30 Sept 2018, 5:16 pm
ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചിൽ പാക് ഹെലികോപ്റ്റര്‍ ഇന്ത്യൻ വ്യോമാതിര്‍ത്തിയിലേയ്ക്ക് കടന്നു കയറി. നിയന്ത്രണരേഖയോട് ചേര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.10നായിരുന്നു സംഭവം. ഇന്ത്യൻ സൈന്യം ഹെലികോപ്റ്ററിനു നേര്‍ക്ക് വെടിയുതിര്‍ത്തു.
Samayam Malayalam Pakistan-Helicopter.jpg.image.780.410


വെളുത്ത നിറത്തിലുള്ള ഹെലികോപ്റ്റര്‍ ഏതാനും സമയം ആകാശത്ത് നിന്നശേഷം തിരികെ പോയി. ഇതിനു ശേഷമാണ് ഇന്ത്യൻ സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യയിലേയ്ക്കുള്ള വ്യോമാതിര്‍ത്തി പാക്കിസ്ഥാൻ ലംഘിച്ചതായി ആര്‍മി പിആര്‍ഓ ലഫ്. കേണൽ ദേവേന്ദര്‍ ആനന്ദ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


കടന്നുകയറ്റം സംബന്ധിച്ച വീഡിയോ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. സിവിലിയൻ കോപ്റ്ററാണ് ഇതെന്നാണ് കരുതുന്നത്. തുടരെയുള്ള വെടിയൊച്ചയും വീഡിയോയിൽ കേള്‍ക്കാം. തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത് എന്നതിനാൽ കോപ്റ്റര്‍ തകര്‍ക്കാൻ സൈന്യം ലക്ഷ്യമിട്ടിരുന്നില്ലെന്ന് വ്യക്തമാണ്.

അബദ്ധത്തിലാണോ മനഃപൂര്‍വ്വമാണോ വ്യോമാതിര്‍ത്തി ലംഘിച്ചതെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങള്‍ പരിശോധിച്ച ശേഷം ഇന്ത്യ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ സംഭവമുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്