ആപ്പ്ജില്ല

തിരിച്ചടിക്കാനൊരുങ്ങി പാക് ഭീകരര്‍; രാജ്യമെങ്ങും അതീവ ജാഗ്രത

ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്

TNN 1 Oct 2016, 3:14 pm
ന്യൂഡല്‍ഹി: പാക് ഭീകര കാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഭീകരവാദ ഗ്രൂപ്പുകള്‍ തയ്യാറെടുക്കുന്നു. ഇന്‍റലിജന്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രാജ്യത്ത് ആകമാനം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
Samayam Malayalam pak terrorists getting ready for counter attacks
തിരിച്ചടിക്കാനൊരുങ്ങി പാക് ഭീകരര്‍; രാജ്യമെങ്ങും അതീവ ജാഗ്രത


പാക് ഭീകരര്‍ ഇന്ത്യന്‍ സൈനിക കാമ്പുകളെ ആണ് ലക്ഷ്യമിടുന്നത് എന്നും സാധാരണക്കാര്‍ക്ക് നേരെയും ആക്രമണം ഉണ്ടാകാമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു മേഖലയില്‍ 50,000 ഗ്രാമീണരെ ഇതിനോടകം ഒഴിപ്പിച്ചു. ജനത്തിരക്കേറിയ മേഖലകൾ, എയർപോർട്ടുകൾ, സർക്കാർ സ്ഥാപനങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആക്രമണത്തോടെ നിയന്ത്രണ രേഖയോട് ചേര്‍ന്ന പാക് ഭീകര കാമ്പുകള്‍ ഉള്‍മേഖലകളിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Pak terrorists getting ready for counter attacks

Center evacuates residents from border villages, employ strict security in airports, railway stations and public places

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്