ആപ്പ്ജില്ല

അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്, താക്കീത് നൽകി ഇന്ത്യ

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ സൈന്യത്തിൻെറ ആക്രമണം. ജമ്മു ജില്ലയിലെ

TNN 3 Oct 2016, 9:52 am
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ സൈന്യത്തിൻെറ ആക്രമണം. ജമ്മു ജില്ലയിലെ അക്‌നൂര്‍ മേഖലയില്‍ ഇന്ന് രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമുള്ളതായി അറിവില്ല.
Samayam Malayalam pak violates ceasefire in j ks akhnoor again
അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്, താക്കീത് നൽകി ഇന്ത്യ


അക്‌നൂര്‍ മേഖലയിലെ മോലു പോസ്റ്റിലേക്ക് പ്രകോപനമില്ലാതെ പാക് റേഞ്ചര്‍മാര്‍ വെടിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യത്തിന്റെ തിരിച്ചടി തുടരുന്നതായാണ് വിവരം. കാശ്മിരിനു പുറമെ പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തികളിലും അതീവജാഗ്രത തുടരുകയാണ്. ഇവിടേക്ക് സാധാരണക്കാര്‍ പ്രദേശിക്കുന്നത് ബി.എസ്.എഫ് വിലക്കിയിട്ടുണ്ട്.

പാകിസ്ഥാനില്‍ നിന്ന് ഏതു പ്രത്യാഘാതം നേരിടാനും രാജ്യം ഒരുക്കമാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. മുയലിനെ തേടി കാട്ടില്‍ പോയാല്‍ കടുവയെ അഭിമുഖീകരിക്കാന്‍ തയ്യാറാവണമെന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. മോദിയുടെ നേതൃത്വത്തില്‍ അതിര്‍ത്തിയും രാജ്യവും സുരക്ഷിതമാണെന്ന് പരീക്കർ പറഞ്ഞു.

Bramulla Terror Attack:

Pakistan Violates ceasefire again in India boeder. Attack on Indian Camp in Baramulla

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്