ആപ്പ്ജില്ല

പാകിസ്താനില്‍ സൈനിക വാഹനത്തില്‍ സ്‌ഫോടനം;15 മരണം

തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് സൈന്യത്തിന്റെ മാധ്യമ വിഭാഗം അറിയിച്ചു

TNN 13 Aug 2017, 8:53 am
ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വെറ്റയില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി സൈനിക വാഹനത്തിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ട് പേര്‍ സൈനികരാണ് . പത്തോളം സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സൈനിക വാഹനം ക്വെറ്റയിലെ പിഷിന്‍ സ്റ്റോപ്പ് ഭാഗത്തുകൂടി കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.
Samayam Malayalam pakistan blast 15 dead dozens injured in blast in quetta
പാകിസ്താനില്‍ സൈനിക വാഹനത്തില്‍ സ്‌ഫോടനം;15 മരണം


പരിക്കേറ്റവര്‍ ക്വെറ്റയിലെ ആസ്പത്രികളില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് സൈന്യത്തിന്റെ മാധ്യമ വിഭാഗം അറിയിച്ചു. സ്‌ഫോടനത്തേത്തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. സംഭവത്തേത്തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Pakistan blast: 15 dead, dozens injured in blast in Quetta

A powerful blast targeting a military truck today killed at least 15 people, including eight soldiers,

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്