ആപ്പ്ജില്ല

പാക് വാർത്താ ചാനൽ ഹാക്ക് ചെയ്ത് ഇന്ത്യൻ ടെക്കികൾ; ത്രിവർണ്ണക്കൊടി പാറിച്ചു

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പതിവു സംപ്രേക്ഷണത്തിനിടെയാണ് ഇന്ത്യൻ പതാക ചാനലിൽ പ്രത്യക്ഷപ്പെട്ടത്.

Samayam Malayalam 2 Aug 2020, 10:27 pm
ന്യൂഡൽഹി: പാകിസ്ഥാനിലെ പ്രമുഖ ചാനലായ 'ഡോൺ' ഹാക്ക് ചെയ്ത് ഇന്ത്യൻ ഹാക്കർമാർ. പാക് പ്രാദേശിക സമയം 3.30നാണ് 'Happy Independence Day' എന്ന സന്ദേശത്തോടെ ത്രിവർണ്ണ പതാക ചാനലിൽ തെളിഞ്ഞത്. വാർത്താ ഇടവേളയിൽ പരസ്യം പ്രദർശിപ്പിക്കുമ്പോഴായിരുന്നു ത്രിവർണ്ണ പതാകയും സന്ദേശവും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
Samayam Malayalam ചാനലിൽ പ്രത്യക്ഷപ്പെട്ട ത്രിവർണ്ണ പതാക
ചാനലിൽ പ്രത്യക്ഷപ്പെട്ട ത്രിവർണ്ണ പതാക



സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി ചിത്രങ്ങളും ട്വീറ്ററിൽ വൈറലായിട്ടുണ്ട്. പതിവു സംപ്രേക്ഷണത്തിനിടെ പരസ്യം പ്രദർശിപ്പിക്കുമ്പോഴാണ് പൊടുന്നനെ ഇന്ത്യൻ പതാകയും സന്ദേശവും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് 'ഡോൺ' അധികൃതർ പറഞ്ഞു. നിജസ്ഥിതി പ്രേക്ഷകരെ ബോധ്യപ്പെടുത്തുമെന്നും ചാനൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ദിവസങ്ങൾക്കു മുമ്പ് പ്രധാനമന്ത്രിയുടെ വസതിയിൽ ചേ‍ര്‍ന്ന മന്ത്രിസഭാ യോഗത്തിൽ അമിത് ഷാ പങ്കെടുത്തു!; ആശങ്ക

അടുത്തയിടെ പാക് അധിനിവേശ കാശ്മീരിലെ പബ്ലിക്ക് റിലേഷൻ ഡയറക്ടർ ജനറൽ പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇമ്രാൻ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്. പിന്നാലെ പാക് സർക്കാരിന്റെ വെബ്സൈറ്റ് ഇന്ത്യൻ ഹാക്കർമാർ ആക്രമിക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്