ആപ്പ്ജില്ല

സുഞ്ചുവാൻ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ

കശ്മീരിലെ സുഞ്ചുവാൻ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്ഥാൻ

TNN 12 Feb 2018, 8:47 am
ശ്രീനഗർ: കശ്മീരിലെ സുഞ്ചുവാൻ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്ഥാൻ. ജയ്‍ഷെ മുഹമ്മദ് ഭീകര‍ർ നടത്തിയ ആക്രമണത്തിൽ ആകെ ഒമ്പത് പേരാണ് മരിച്ചത്. അഞ്ച് സൈനികരും ഒരു നാട്ടുകാരനും ഇതിൽ പെടുന്നു.
Samayam Malayalam pakistan denies involvement in sunjuwan terror attack
സുഞ്ചുവാൻ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ


ഇന്ത്യൻ മാധ്യമങ്ങളും ഉദ്യോഗസ്ഥരും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. തങ്ങൾക്ക് യുദ്ധഭ്രാന്താണെന്ന് വരുത്തി തീ‍ർക്കുന്ന തരത്തിലാണ് പ്രചരണമെന്നും പാക് വിദേശ കാര്യ വക്താവ് പറഞ്ഞു. പാകിസ്ഥാനെ മനപൂ‍ർവം കരി വാരിത്തേക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് സൈനികർ കുടംബങ്ങളോടൊത്ത് താമസിക്കുന്ന ക്വാട്ടേഴ്‌സിന് നേരെ ആക്രമണമുണ്ടായത്. കരസേനാ മേധാവി വിപിൻ റാവത്ത് സംഭവസ്ഥലം സന്ദ‍ർശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്