ആപ്പ്ജില്ല

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി

കുല്‍ഭൂഷണിന്റെ ഭാര്യയും അമ്മയും വാഗാ അതിര്‍ത്തിവഴി ഞായറാഴ്ച പാകിസ്താനിലെത്തും.

TNN 21 Dec 2017, 10:33 am
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന്‍ വിസ അനുവദിച്ചു. ന്യൂഡല്‍ഹിയിലുള്ള പാകിസ്താന്‍ ഹൈക്കമ്മീഷനാണ് വിസ അനുവദിച്ചത്.
Samayam Malayalam pakistan issues visa to kulbhushan jadhavs wife mother
കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി


കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയ്ക്കും അമ്മയ്ക്കും ഇസ്‌ലാമാബാദിലെത്തി കാണാമെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കുല്‍ഭൂഷണിന്റെ ഭാര്യയും അമ്മയും വാഗാ അതിര്‍ത്തിവഴി ഞായറാഴ്ച പാകിസ്താനിലെത്തും. തിങ്കളാഴ്ചയാവും അവര്‍ കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തുക.

പാകിസ്താനിലെ ദേശീയ സുരക്ഷാ സമിതി അനുമതി നല്‍കിയതോടെയാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അവസരം ഒരുങ്ങിയത്. ചാരവൃത്തി ആരോപിച്ചാണ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്