ആപ്പ്ജില്ല

പാകിസ്ഥാന്‍ ബുര്‍ഹാന്‍ വാനിയെ മഹത്വവല്‍ക്കരിക്കുന്നത് അപലപിനീയം: ഇന്ത്യ

പാക് നിലപാടിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണം

TNN 9 Jul 2017, 6:55 pm
ന്യൂഡല്‍ഹി: ലഷ്‍കര്‍-ഇ-തൊയ്‍ബ ഭീകരനായിരുന്ന ബുര്‍ഹാന്‍ വാനിയെ മഹത്വവല്‍ക്കരിക്കുന്ന പാകിസ്ഥാന്‍റെ നിലപാടിനെതിരെ ഇന്ത്യ. പാകിസ്ഥാന്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്ന് ഇന്ത്യന്‍ അധികൃതര്‍ ഞായറാഴ്‍ച പറഞ്ഞു.
Samayam Malayalam pakistans glorification of burhan wani is condemnable says centre
പാകിസ്ഥാന്‍ ബുര്‍ഹാന്‍ വാനിയെ മഹത്വവല്‍ക്കരിക്കുന്നത് അപലപിനീയം: ഇന്ത്യ


ആദ്യം നിരോധിത സംഘടനയായ ലഷ്‍കറിന്‍റെ രേഖകള്‍ പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് വായിച്ചു. പിന്നെ പാക് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ബുര്‍ഹാന്‍ വാനിയെ മഹത്വവല്‍ക്കരിച്ചു. പാകിസ്ഥാന്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നതിനെ എല്ലാവരും തള്ളിപ്പറയണം, വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലെ തന്‍റെ ട്വീറ്റില്‍ പറഞ്ഞു.

നേരത്തേ, ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ജൂലൈ എട്ടിന്, പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‍വ വാനിയെ പ്രകീര്‍ത്തിച്ചതായി പാക് ആര്‍മി വക്താവ് ട്വീറ്റ് ചെയ്‍തിരുന്നു.

Pakistan's glorification of Burhan Wani is condemnable, says Centre

Government said Pakistan's blatant endorsement of terrorists and terror outfits needs to be condemned.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്