ആപ്പ്ജില്ല

പാര്‍ലമെന്‍റ് സമ്മേളനം നാളെ ആരംഭിക്കും: കേന്ദ്ര ബജറ്റ് വ്യാഴാഴ്‌ച

നാളെ തന്നെ പാര്‍ലമെന്‍റില്‍ സാമ്പത്തിക സർവേ സമർപ്പിക്കും

TNN 28 Jan 2018, 8:24 am
ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര ബജറ്റ് സമ്മേളനം നാളെ പാര്‍ലമെന്‍റില്‍ ആരംഭിക്കും. റെയിൽവേ ബജറ്റ് കൂടി സംയോജിപ്പിച്ചു കേന്ദ്ര ബജറ്റ് വ്യാഴാഴ്‌ച കേന്ദ്ര ധനമന്ത്രി അവതരിപ്പിക്കും. നാളെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
Samayam Malayalam parliament begins tomorrow budget on thursday
പാര്‍ലമെന്‍റ് സമ്മേളനം നാളെ ആരംഭിക്കും: കേന്ദ്ര ബജറ്റ് വ്യാഴാഴ്‌ച


2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമ്പൂർണ ബജറ്റ് ഏറെ പ്രതീക്ഷയോടെയാണ് സാമ്പത്തിക വിദഗ്‌ധർ നോക്കികാണുന്നത്. ആദ്യ നികുതിയിൽ ഇളവുകൾ ഉണ്ടായേക്കും എന്ന് സൂചനയുണ്ട്. റെയിൽവേ ബജറ്റ് കോശി സംയോജിപ്പിച്ച രണ്ടാമത്തെ ബജറ്റാണിത്. നാളെ തന്നെ പാര്‍ലമെന്‍റില്‍ സാമ്പത്തിക സർവേ സമർപ്പിക്കും. ജിഎസ്‌ടി, നോട്ട് നിരോധനം എന്നീ പ്രബലമായ നവീകരണ പ്രക്രിയകൾ സാമ്പത് ഘടനയെ എങ്ങനെയൊക്കെ ബാധിച്ചുവെന്നും സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയിട്ടുണ്ടോ എന്നും ഇതിലൂടെ വ്യക്തമാകാൻ കാത്തിരിക്കുകയാണ് സാമ്പത്തിക വിദഗ്‌ധർ. സഭാ സമ്മേളനം സംഥാനപരമാക്കാൻ വിവിധ കക്ഷികളുമായി സ്‌പീക്കർ സുമിത്രാ മഹാജനും സർക്കാർ പ്രതിനിധികളും വെവ്വേറെ ചർച്ചകൾ നടത്തും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്