ആപ്പ്ജില്ല

കുനാലിന്‍റെ ട്വീറ്റുകൾക്കെതിരെ നടപടിയില്ലാത്തത് എന്തുകൊണ്ട്? ട്വിറ്ററിനോട് പാര്‍ലമെന്ററി പാനല്‍ കമ്മിറ്റി

സുപ്രീംകോടതിക്കെതിരെ കുനാൽ കംറ നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യാത്തതിനെതിരെയാണ് പാര്‍ലമെന്‍ററി പാനല്‍ കമ്മിറ്റി ചോദ്യങ്ങൾ ഉയർത്തിയതെന്നാണ് റിപ്പോർട്ടുകൾ

Samayam Malayalam 19 Nov 2020, 5:11 pm
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെ വിമർശിച്ചുള്ള സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കംറയുടെ ട്വീറ്റുകൾക്കെതിരെ നടപടി ഇല്ലാത്തതിൽ ചോദ്യവുമായി പാര്‍ലമെന്‍ററി പാനല്‍ കമ്മിറ്റി. ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ട്വിറ്ററിനോട് ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.
Samayam Malayalam Kunal Kamra
കുനാൽ കംറ. PHOTO: TOI


എന്തുകൊണ്ടാണ് സുപ്രീംകോടതിക്കെതിരെ കുനാല്‍ കമ്ര നടത്തിയ ‘കുറ്റകരമായ ട്വീറ്റുകള്‍’ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യാത്തതെന്നാണ് പാര്‍ലമെന്ററി പാനല്‍ ചോദിച്ചതെന്ന് ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. മീനാക്ഷി ലേഖിക്ക് പുറമെ കോണ്‍ഗ്രസ് നേതാവ് വിവേക് ടാങ്കയും ഇതേ ചോദ്യം ഉയർത്തിയെന്നും വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുണ്ട്.



Also Read : സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കകം ബിഹാറിൽ മന്ത്രി രാജിവെച്ചു

അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച വിഷയത്തിൽ കുനാൽ കംറയുടെ പ്രതികരണം വിവാദമായിരുന്നു. ഇദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോടതിയലക്ഷ്യ നടപടി നേരിടുന്നതിനിടെ സുപ്രീംകോടതിക്കെതിരായ തന്‍റെ ട്വീറ്റുകൾ പിൻവലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്നും കുനാല്‍ കംറ വ്യക്തമാക്കിയിരുന്നു. 'അഭിഭാഷകരില്ല, മാപ്പില്ല, പിഴയുമില്ല,' എന്ന തലക്കെട്ടോടെ ട്വിറ്റിലൂടെയായിരുന്നു ഇദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Also Read : കൊവിഡ് വാക്സിൻ 4 മാസത്തിനുള്ളിൽ തയ്യാറാകും; ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ട്വീറ്റുകള്‍ പിൻവലിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനെയും സുപ്രീംകോടതി ജഡ്ജിമാരെയും അഭിസംബോധന ചെയ്തുള്ള കത്തും കുനാല്‍ കംറ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. “എന്റെ ട്വീറ്റുകൾ പിൻവലിക്കാനോ അവരോട് ക്ഷമ ചോദിക്കാനോ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്‍റെ ട്വീറ്റുകൾ അവക്കുവേണ്ടി സംസാരിച്ചുകൊള്ളും എന്ന് വിശ്വസിക്കുന്നു,” എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ മറുപടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്