Please enable javascript.What Is Women Bill,വനിതാ സംവരണ ബില്ലിന് പാർലമെന്റിന്റെ അം​ഗീകാരം; പാസായത് എതിരില്ലാതെ; അടുത്ത കടമ്പ എന്ത്? എന്നുമുതൽ പ്രാബല്യത്തിൽ എത്തും - parliament passes women reservation bill 2023 and bill to come into effect after delimitation exercise - Samayam Malayalam

വനിതാ സംവരണ ബില്ലിന് പാർലമെന്റിന്റെ അം​ഗീകാരം; പാസായത് എതിരില്ലാതെ; അടുത്ത കടമ്പ എന്ത്? എന്നുമുതൽ പ്രാബല്യത്തിൽ എത്തും

Authored byഗോകുൽ മുരളി | Samayam Malayalam 22 Sept 2023, 10:33 am
Subscribe

Women Reservation Bill: നിർദ്ദിഷ്ട ബില്ലിന് 215 അം​ഗങ്ങളും വോട്ട് ചെയ്തതോടെ എതിരില്ലാതെയാണ് രാജ്യസഭ ബില്ല് പാസാക്കിയത്. ലോക്സഭയിൽ രണ്ട് എംപിമാർ ബില്ലിനെ എതിർത്ത് രം​ഗത്തുവന്നിരുന്നു. ഇരുസഭകളും പാസാക്കിയതോടെ ബിൽ രാഷ്ട്രപതിയുടെ മുന്നിലേക്ക് പോകും.

ഹൈലൈറ്റ്:

  • രാജ്യസഭയിൽ ഒരു എതിർപ്പും ബില്ലിനെ ചൊല്ലി ഉണ്ടായില്ല
  • നിർദ്ദിഷ്ട ബില്ലിന് 215 അംഗങ്ങളും വോട്ട് ചെയ്തു
  • ലോക്സഭയിൽ രണ്ട് എംപിമാർ ബില്ലിനെ എതിർത്തിരുന്നു
modi
പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് കരുത്ത് പകരുന്ന വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. എതിരില്ലാതെ 215 വോട്ടുകൾക്കാണ് ബിൽ രാജ്യസഭയിൽ അംഗീകരിക്കപ്പെട്ടത്. പ്രത്യേക സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം ലോക്സഭയിലും ബിൽ പാസായിരുന്നു. അസാദുദ്ദിൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു.
Also Read : വനിതാ സംവരണ ബിൽ പാസാക്കി ലോക്സഭ; 454 വോട്ടുകൾ നേടി, എതിർത്തത് 2 പേർ; നാളെ രാജ്യസഭയിൽ

ലോക്സഭയിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. ഇതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തും.



അഭിനന്ദവുമായി പ്രധാനമന്ത്രി

വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസായതിൽ 140 കോടി ഇന്ത്യാക്കാർക്കും ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഭാരതത്തിന്റെ ജനാധിപത്യ വീഥിയിലെ നിർണായകമായ നിമിഷമാണിതെന്നും അദ്ദേഹം കുറിച്ചു. നമ്മുടെ രാജ്യത്തെ കെട്ടിപ്പടുത്തുയർത്തിയ അനേകായിരം സ്ത്രീകൾക്കുള്ള ആദരവാണിത്. രാഷ്‌ട്രം അവരുടെ ത്യാഗത്താലും സംഭാവനകളാലും സമ്പനമാണെന്നും അദ്ദേഹം കുറിച്ചു.

ബിൽ പാസായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തുവന്നു. ബിൽ രാജ്യസഭ പാസാക്കിയതോടെ സമത്വഭരണത്തിന്റെ പാതയിൽ രാജ്യം ഇന്ന് മറ്റൊരു നാഴികക്കല്ല് സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള വഴിയും തെളിയുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ബിൽ പാസായതിന് പിന്നാലെ ചില ചർച്ചകളും വനിതാ സംവരണ ബില്ലിനെ ചുറ്റിപ്പറ്റിയുണ്ടായി. അതേസമയം, നിലവിലുള്ള 33 ശതമാനത്തിൽ സംവരണത്തിൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ

ഇരു സഭകളും ബിൽ പാസാക്കിയെങ്കിലും കേന്ദ്രസർക്കാരിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.

"ഈ ബില്ലിന്റെ ഭേദഗതി ബുദ്ധിമുട്ടുള്ള കാര്യമല്ല... നിങ്ങൾക്ക് ഇപ്പോൾ ഇത് ചെയ്യാൻ കഴിയും, പക്ഷേ ഇത് 2031 വരെ മാറ്റിവച്ചു. എന്താണ് ഇതിന്റെ അർത്ഥം?" കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ബിജെപി സ്ത്രീ ശാക്തീകരണത്തിന് ഗൗരവം നൽകുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ആരോപിച്ചു. എൻഡിഎ ഭരിക്കുന്ന 16 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയാക്കുന്നതിന് നിങ്ങൾക്ക് ഒരു സ്ത്രീയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും രാജ്യസഭയിലെ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

അടുത്ത വട്ടം ആര് അധികാരത്തിൽ എത്തുമെന്ന് വ്യക്തമല്ല. പക്ഷെ, 2029നുള്ളിൽ ഈ നിയമം പാസാക്കാൻ സാധിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തങ്ങളുടെ പദവികൾ രാജിവയ്ക്കുമെന്ന് പ്രഖ്യാപിക്കണമെന്നും മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞു.

അടുത്തത് എന്ത്?

ഇരു സഭകളും പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പു വച്ചെങ്കിൽ മാത്രമാണ് അത് ഒരു നിയമമായി മാറുകയുള്ളു. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭരണഘടന ഭേദഗതി ബിൽ പകുതിയോളം നിയമസഭകളിലും പ്രമേയം പാസാക്കി അംഗീകരിക്കേണ്ടതുണ്ട്. പിന്നീട്, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്യുകയും വേണം.

എന്നു മുതൽ ഭേദഗതി നടപ്പാകും?

വനിതാ സംവരണത്തിലെ ഭേദഗതി നിയമം ആയാലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് ബാധകമാകില്ല. മണ്ഡല പുനർനിർണയത്തിന് ശേഷം മാത്രമേ ഇത് പ്രാബല്യത്തിൽ വരികയുള്ളു. 2026ഓടെ ഇത് പ്രാബല്യത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ സെൻസസ് നടപ്പിലാക്കാനുള്ള നീക്കങ്ങളും സജ്ജീവമാക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Also Read : ഞായറാഴ്ച ഒന്നിച്ചിറങ്ങുക 9 വന്ദേ ഭാരത് ട്രെയിനുകൾ; ഓറഞ്ച് തീം കേരളത്തിൽ മാത്രം

നിലവിൽ പട്ടികവിഭാഗത്തിനായുള്ള മൂന്നിലൊന്ന് സീറ്റുകളിൽ ആ വിഭാഗത്തിലെ തന്നെ സ്ത്രീകൾക്കായി മാറ്റി വയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഭേദഗതി നടപ്പിലാക്കി 15 വർഷത്തേക്കാണ് സംവരണം നടപ്പാക്കുക. അതേസമയം, കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥ വച്ചിട്ടുണ്ട്.

Read Latest National News and Malayalam News
ഗോകുൽ മുരളി
ഓതറിനെ കുറിച്ച്
ഗോകുൽ മുരളി
​ഗോകുൽ മുരളി, സമയം മലയാളത്തിലെ വാർത്താ വിഭാ​ഗം മാധ്യമപ്രവർത്തകൻ. കൊമേഴ്സിൽ ബിരുദം നേടിയതിന് ശേഷം കോട്ടയം പ്രസ് ക്ലബിലെ സ്കൂൾ ഓഫ് ജേർണലിസം ആന്റ് വിഷ്വൽ കമ്യൂണിക്കേഷൻസിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ നേടി. എട്ട് വർഷമായി ദൃശ്യ-പത്ര-ഓൺലൈൻ മാധ്യമരം​ഗങ്ങളിലായി ജോലി ചെയ്ത് വരുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ