ആപ്പ്ജില്ല

'വളരെ നിരാശാജനകം, അപ്രതീക്ഷിതം'; തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സോണിയ ഗാന്ധി

തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ പാർട്ടി പ്രവർത്തക സമിതിയോഗം ഉടൻ ചേരുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഈ തിരിച്ചടിയില്‍നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അവർ

Samayam Malayalam 7 May 2021, 3:57 pm

ഹൈലൈറ്റ്:

  • പാർട്ടിയുടെ പ്രകടനം നിരാശാജനകം
  • വിധി അപ്രതീക്ഷിതം
  • തിരിച്ചടിയില്‍നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sonia-Gandhi-PTI
സോണിയാ ഗാന്ധി. PHOTO: PTI

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ പാർട്ടി പ്രവർത്തക സമിതിയോഗം ഉടൻ ചേരുമെന്നും അവർ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി വെര്‍ച്വല്‍ യോഗത്തിൽ പറഞ്ഞതായി ഇംഗ്ലീഷ് വാർത്താ ചാനാലായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്.
"ദൗർഭാഗ്യവശാൽ എല്ലാ സംസ്ഥാനങ്ങളിലെയും പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശാജനകമായിരുന്നു. മാത്രമല്ല, അത് പ്രതീക്ഷിതവുമായിരുന്നു. ഈ ഫലങ്ങള്‍ വിശകലനം ചെയ്യുന്നതിന് ഉടൻ തന്നെ പ്രവര്‍ത്തക സമിതി യോഗം ചേരും" സോണിയാ ഗാന്ധി പറഞ്ഞു. ഈ തിരിച്ചടിയില്‍നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വിജയത്തിൽ മമത ബാനർജിയെയും എംകെ സ്റ്റാലിനെയും സോണിയ അഭിനന്ദിക്കുകയും ചെയ്തു.

Also Read : സ്വരാജിൻ്റെ തോൽവി; വിജയത്തിൻ്റെ കാരണം വെളിപ്പെടുത്തി കെ ബാബു, ബിജെപിയിലേക്ക് പോയത് ആരുടെ വോട്ട്?

അഞ്ച് ഇടങ്ങളിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കേരളം, പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. കേരളത്തിൽ ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും വൻതിരിച്ചടിയാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്.

Also Read : ആരോപണവുമായി ഘടകക്ഷി; തിരിച്ചടി പരിശോധിക്കാനൊരുങ്ങി ബിജെപി; എൻഡിഎയിൽ തിരുത്തലിന്‍റെ നാളുകളോ?

പശ്ചിമബംഗാളിൽ ഇടതുപക്ഷവുമായി ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ സീറ്റുകളിലൊന്നും വിജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 213 സീറ്റുകൾ നേടിയപ്പോൾ ബിജെപിയ്ക്കായിരുന്നു 77 സീറ്റുകളിൽ ജയം. അസമിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിന് ഇത്തവണ കഴിഞ്ഞില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്