ആപ്പ്ജില്ല

തെറ്റിധരിപ്പിക്കുന്ന പരസ്യം: പതഞ്‍ജലിക്ക് 11 ലക്ഷം രൂപ പിഴ വിധിച്ചു

മറ്റ്​ കമ്പനികൾ നിർമിച്ച ഉൽപന്നങ്ങൾ സ്വന്തം ലേബലിൽ വിറ്റതിനും അതിന്‍റെ പരസ്യം നൽകിയതിനുമാണ്​ ശിക്ഷ

TNN 15 Dec 2016, 9:21 am
ഹരിദ്വാർ: യോഗ ഗുരു രാംദേവിന്‍റെ പതഞ്ജലി ആയുർവേദ ഗ്രൂപ്പിന് തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രദർശിപ്പിച്ചതിന് 11 ലക്ഷം രൂപ പിഴ വിധിച്ചു. ഹരിദ്വാർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ലളിത് നരേൻ മിസ്രയാണ് പിഴ വിധിച്ചത്.
Samayam Malayalam patanjali fined rs 11 lakh for misleading ads
തെറ്റിധരിപ്പിക്കുന്ന പരസ്യം: പതഞ്‍ജലിക്ക് 11 ലക്ഷം രൂപ പിഴ വിധിച്ചു


മറ്റ്​ കമ്പനികൾ നിർമിച്ച ഉൽപന്നങ്ങൾ സ്വന്തം ലേബലിൽ വിറ്റതിനും അതിന്‍റെ പരസ്യം നൽകിയതിനുമാണ്​ ശിക്ഷ​. ഭക്ഷ്യ സുരക്ഷാ നിയമത്തിലെ 52,53 വകുപ്പുകളും പാക്കേജിങ്​ ആൻഡ്​ ലേബലിങ്​ ആക്​ടി​ലെ വകുപ്പുകൾ പ്രകാരമാണ്​ ​ശിക്ഷ വിധിച്ചിരിക്കുന്നത്​. ഒരു മാസത്തിനകം ​പിഴയടക്കണമെന്ന് പതഞ്​ജലി ഗ്രൂപ്പിനോട്​ കോടതി നിർദേശിച്ചു​.

ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ചോദ്യം ചെയ്തു കൊണ്ടുള്ള കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് പുതിയ കേസ്. കമ്പനിയുടെ വരുമാനം 5000 കോടിയിൽ നിന്ന്​ 1000 കോടിയിലേക്ക്​ വർധിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമത്തിനടിയാണ്​ കോടതിയിൽ നിന്ന്​ പ്രതികൂല വിധിയുണ്ടായിരിക്കുന്നത്​.

Patanjali fined Rs 11 lakh for misleading ads

Haridwar court ordered Patanjali to pay a fine of 11 lakh rupees within a month for showing misleading ads

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്