അഹമ്മദാബാദ്: പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേൽ കോണ്‍ഗ്രസിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസ് പ്രവേശനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ മാര്‍ച്ച് 12 നാണ് ഹാര്‍ദിക് പട്ടേൽ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. മാര്‍ച്ച് 12 ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അഹമ്മദാബാദിൽ ചേരുന്നുണ്ട്. ഇതോടൊപ്പം റാലിയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ബിജെപിയുടെ പൂനംബെൻ മാദമാണ് ജാംനഗറിലെ എം പി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിൽ തീപാറും പോരാട്ടം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
അതേസമയം ബിജെപിയുടെ പൂനംബെൻ മാദമാണ് ജാംനഗറിലെ എം പി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിൽ തീപാറും പോരാട്ടം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.