ആപ്പ്ജില്ല

ചെറിയ നോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ പമ്പുകള്‍ അടച്ചിടും: ഉടമകള്‍

ചെറിയ നോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമക

TNN 11 Nov 2016, 11:21 pm
ചെറിയ നോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ചെറിയ നോട്ടുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ പമ്പുകള്‍ അടച്ചിടുമെന്ന മുന്നറിയിപ്പ്.
Samayam Malayalam petrol pumps will shut if not get change says pump owners
ചെറിയ നോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ പമ്പുകള്‍ അടച്ചിടും: ഉടമകള്‍


ശനിയാഴ്ച രാവിലെ ബാങ്കുകള്‍ പണം നല്‍കിയില്ലെങ്കില്‍ ഉച്ചകഴിഞ്ഞ് പമ്പുകള്‍ അടച്ചിടുമെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഇപ്പോഴും ചെലവാക്കാന്‍ സാധിക്കുന്ന അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് പെട്രോള്‍ പമ്ബുകള്‍.


വെള്ളിയാഴ്ച വരെയാണ് പിന്‍വലിച്ച നോട്ടുകള്‍ വാങ്ങാന്‍ പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതെങ്കിലും ഇത് തിങ്കളാഴ്ച വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഇതോടെയാണ് ചെറിയ നോട്ടുകള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ പമ്പുകള്‍ പൂട്ടിയിടേണ്ടി വരുമെന്നുമുള്ള പമ്പുടമകളുടെ മുന്നറിയിപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്