ആപ്പ്ജില്ല

സിപിഎമ്മിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹ‍ര്‍ജി

സിപിഎം രൂപീകരിച്ചിരിക്കുന്നത് നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായെന്ന് ഹര്‍ജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു

TNN 26 Nov 2017, 11:13 am
ന്യൂ ഡൽഹി: രാഷ്ട്രീയപാര്‍ട്ടി എന്ന നിലയിലുള്ള സിപിഎമ്മിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യഹ‍ര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷൻ 1989 സെപ്റ്റംബറിൽ സിപിഎമ്മിനു നല്‍കിയ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ മുൻപാകെയാണ് ഹര്‍ജി വന്നിട്ടുള്ളത്. അടുത്ത മാര്‍ച്ച് 28ന് വാദം കേള്‍ക്കും. ജോജോ ജോസ് എന്നയാളാണ് ഹര്‍ജി നല്‍കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam plea for cancelling the registration of cpim
സിപിഎമ്മിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹ‍ര്‍ജി


ഇതേ ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാരൻ തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച അപേക്ഷ 2016 ഓഗസ്റ്റിൽ തള്ളിയിരുന്നു. അപേക്ഷയിലെ വാദന്യായങ്ങള്‍ പരിഗണിക്കാതെയാണ് കമ്മീഷൻ തള്ളിയതെന്ന് ഹര്‍ജിയിൽ പറയുന്നു. സിപിഎമ്മിന്‍റെ ഭരണഘടന ഇന്ത്യൻ ഭരണഘടനയോട് കൂറുപുലര്‍ത്തുന്നില്ലെന്നാണ് ഹര്‍ജിക്കാരൻ്റെ വാദം. സിപിഎമ്മിന്‍റെ ലക്ഷ്യം തന്നെ ഭരണഘടനാവിരുദ്ധമാണെന്നും പാര്‍ട്ടി നിയമവിരുദ്ധകാര്യങ്ങള്‍ക്കായാണ് രൂപീകരിച്ചിട്ടുള്ളതെന്നും ഹര്‍ജിയിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്