ആപ്പ്ജില്ല

ഭൂട്ടാന്‍ രാജകുമാരന് ഫുട്ബാള്‍ സമ്മാനിച്ച് മോദി

ഡോക്ലാമിലെ സംഘര്‍ഷാന്തരീക്ഷം അവസാനിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഭൂട്ടാന്‍ രാജാവിന്റെ ഇന്ത്യ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.

TNN 2 Nov 2017, 12:23 pm
ന്യൂഡൽഹി: നാല് ദിവസത്തെ ഇന്ത്യൻ സന്ദര്‍ശനത്തിനെത്തിയ ഭൂട്ടാൻ രാജകുമാരന് ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ഔദ്യോഗിക ഫുട്ബോളും ചെസ് ബോർഡും സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
Samayam Malayalam pm modi gifts a football to bhutan prince
ഭൂട്ടാന്‍ രാജകുമാരന് ഫുട്ബാള്‍ സമ്മാനിച്ച് മോദി


ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നമ്യേല്‍ വാങ്ചക്, രാജ്ഞി ജെറ്റ്‌സന്‍ പേമ വാങ്ചക്, രാജകുമാരന്‍ ജിഗ്മേ നമ്യേല്‍ വാങ്ചക് എന്നിവര്‍ ചൊവ്വാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ഡോക്ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷാന്തരീക്ഷം അവസാനിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഭൂട്ടാന്‍ രാജാവിന്റെ ഇന്ത്യ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി ജിഗ്മേ ഖേസര്‍ നമ്യേല്‍ വാങ്ചക് ബുധനാഴ്ച കൂടിക്കാഴ്ച്ച നടത്തി.

Presented the Prince of Bhutan an official football from the FIFA U-17 World Cup and a chess set. pic.twitter.com/91xLRURPnJ — Narendra Modi (@narendramodi) November 1, 2017
PM Modi gifts a football to Bhutan Prince

Prime Minister Narendra Modi gifted a football to Bhutanese Prince Jigme Namgyal Wangchuk when the Himalayan kingdom's royal family called on him at his official residence here on Wednesday evening.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്