ആപ്പ്ജില്ല

സാമ്പത്തിക മാന്ദ്യം; ഉന്നതതല യോഗം ഇന്ന്

നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങളും ചരക്ക് സേവനനികുതി (ജി എസ് ടി ) നടപ്പാക്കലിലെ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും

TNN 19 Sept 2017, 11:59 am
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ മാന്ദ്യം മറികടക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ധനമന്ത്രി അരുണ്‍ ജെയ്‍‍റ്റ്‍‍ലിക്ക് പുറമെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സാമ്പത്തിക വളര്‍ച്ച മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.
Samayam Malayalam pm modi to meet finance minister arun jaitley today review economic situation
സാമ്പത്തിക മാന്ദ്യം; ഉന്നതതല യോഗം ഇന്ന്


മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞതായ റിസര്‍വ് ബാങ്ക് കണക്ക് പുറത്തുവന്ന ശേഷമുള്ള ആദ്യത്തെ യോഗമാണിത്. സാമ്പത്തിക വളര്‍ച്ചക്കും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.

കൂടാതെ നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങളും ചരക്ക് സേവനനികുതി (ജി എസ് ടി ) നടപ്പാക്കലിലെ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഇത് ആദ്യമായിട്ടാണ് സാമ്പത്തിക രംഗത്തെ മാന്ദ്യം ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്.

PM Modi To Meet Finance Minister Arun Jaitley Today, Review Economic Situation

Concerned about the slowdown in the economy, Prime Minister Narendra Modi will interact with Finance Minister Arun Jaitley and other top officials today to take stock of the situation and discuss remedial measures to bolster growth.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്