ആപ്പ്ജില്ല

മോദിയുടെ തൊലിവെളുപ്പിന്‍റെ രഹസ്യം വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

അദ്ദേഹത്തിനും എന്നെപ്പോലെ കറുത്തനിറമായിരുന്നു. എന്നാല്‍ ഇറക്കുമതി ചെയ്ത കൂണ്‍ കഴിച്ചതോടെ അദ്ദേഹത്തിന് നിറം വെച്ചു

TNN 13 Dec 2017, 12:29 pm
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെളുത്തനിറം ലഭിക്കാന്‍ കാരണം എണ്‍പതിനായിരും രൂപ വില വരുന്ന കൂണ്‍ കഴിക്കുന്നതുകൊണ്ടാണെന്ന് ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍. ഗുജറാത്തില്‍ തിരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അല്‍പേഷിന്റെ പരാമര്‍ശം.
Samayam Malayalam pm modi was dark became fair after eating imported mushrooms alpesh thakor
മോദിയുടെ തൊലിവെളുപ്പിന്‍റെ രഹസ്യം വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്


മോദി കഴിക്കുന്ന ഭക്ഷണം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കില്ല. കാരണം അത് പാവങ്ങള്‍ക്കു വേണ്ടിയുള്ള ഭക്ഷണമല്ല. തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂണ്‍ ആണ് മോദിജി കഴിക്കുന്നത്. ഒരു കൂണിന് എണ്‍പതിനായിരം രൂപയാണ് വില. അഞ്ച് കൂണുകളാണ് അദ്ദേഹം ഒരുദിവസം കഴിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയം മുതല്‍ അദ്ദേഹം ഇറക്കുമതി ചെയ്യുന്ന കൂണ്‍ കഴിക്കുന്നുണ്ടെന്നും അല്‍പേഷ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിനും എന്നെപ്പോലെ കറുത്തനിറമായിരുന്നു. എന്നാല്‍ ഇറക്കുമതി ചെയ്ത കൂണ്‍ കഴിച്ചതോടെ അദ്ദേഹത്തിന് നിറംവച്ചെന്നും അല്‍പേഷ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്