ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിൻഹ രാജിവെച്ചു. രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ പി കെ സിൻഹയെ 2019 ലാണ് പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവായി നിയമിച്ചത്. ഒന്നാം മോദി സർക്കാരിന്റെ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു പി കെ സിൻഹ. 2019-ൽ വിരമിച്ച സിൻഹയെ പ്രത്യേക പദവി നൽകിയാണ് നിയമിച്ചത്. 1977 ഐഎഎസ് ബാച്ച് കാരനാണ് പി കെ സിൻഹ.
സിവിൽ സർവ്വീസിലെ ഉയർന്ന തസ്തികയായ കാബിനറ്റ് സെക്രട്ടറി പദവിയിൽ മൂന്ന് തവണ നിയമനം നീട്ടിലഭിച്ച ആദ്യ ഉദ്യോഗസ്ഥനാണ് പി കെ സിൻഹ. പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിൻസിപ്പൽ ഉപദേഷ്ടാവ് തസ്തിക സൃഷ്ടിച്ച് നിയമം നൽകിയത്.