ആപ്പ്ജില്ല

കര്‍ഷകരും ഗ്രാമീണ ഇന്ത്യയും ഹൃദയത്തിൽ, ബജറ്റ് ഇന്ത്യയുടേയും ലോകത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദി

ജീവിത സൗകര്യം, ബിസിനസ്സ് , ആരോഗ്യം, സമ്പത്ത് എന്നിവയാണ് ബജറ്റിന്റെ ശ്രദ്ധയമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജീവിത സൗകര്യത്തിന് ഊന്നൽ നൽകിയുള്ള വളര്‍ച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Samayam Malayalam 1 Feb 2021, 6:26 pm
ന്യൂഡൽഹി: ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിച്ച 2021-22 പൊതു ബജറ്റ് എല്ലാവരുടേയും ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിന് അവതരണ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
Samayam Malayalam pm modi on budget
പ്രധാനമന്ത്രി മോദി


Also Read : ഡിജിറ്റൽ സെൻസസിനായി 3,726 കോടി; എന്താണ് ഭാരത് സെൻസസ് 2021? ചോദ്യങ്ങള്‍ എന്തെല്ലാമാണ്?

ജീവിത സൗകര്യം, ബിസിനസ്സ് , ആരോഗ്യം, സമ്പത്ത് എന്നിവയാണ് ബജറ്റിന്റെ ശ്രദ്ധയമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

അഭൂതപൂര്‍വ്വമായ സാഹചര്യങ്ങള്‍ക്കിടയിലാണ് ഇത്തവണ ബജറ്റ് അവതരണം ഉണ്ടായത് എന്ന് കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിര്‍ഭര്‍ കാഴ്ചപ്പോടോടെ ഉള്ള ബജറ്റ് യുവാക്കള്‍ക്ക് അവസരങ്ങള്‍ നൽകിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകള്‍ തുടങ്ങിയും ജീവിത സൗകര്യത്തിന് ഊന്നൽ നൽകിയുള്ള വളര്‍ച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

2021-22 പൊതു ബജറ്റ് സമഗ്ര വികസനത്തിനായി സംസാരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങളിലേക്ക് ഭാരം വരുന്ന ബജറ്റായിരിക്കുമിതെന്ന് പല വിദഗ്ദ്ധരും പ്രവചിച്ചിരുന്നു.

എന്നാൽ, തങ്ങൾ ഇന്ത്യക്ക് അനുകൂലമായ ഒരു ബജറ്റാണ് നൽകിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ഈ ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യ വര്‍ദ്ധിപ്പിക്കും. അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുന്നതിൽ കൂടുതൽ തുക നീക്കിവെച്ചു.

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. ഈ തീരുമാനങ്ങളെല്ലാം ഗ്രാമങ്ങളും കര്‍ഷകരും ഈ ബജറ്റിന്റെ ഹൃദയമാണെന്ന് കാണിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ധനപരമായ സുസ്ഥിരതയുമായി സമന്വയിപ്പിച്ചുകൊണ്ടിരിക്കെ, ബജറ്റ് വലുപ്പം വർദ്ധിപ്പിക്കുന്നതിന് സർക്കാർ ഊന്നൽ നൽകി, പൗരന്മാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയില്ല. ബജറ്റ് സുതാര്യമായി നിലനിർത്താൻ സർക്കാർ എല്ലായ്പ്പോഴും ശ്രമിച്ചുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്