ആപ്പ്ജില്ല

മോദി ദൈവത്തിന്‍റെ സമ്മാനം: വെങ്കയ്യ നായിഡു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കായുള്ള ദൈവത്തിന്‍റെ സമ്മാനമെന്ന് നഗരവികസനമന്ത്രി വെങ്കയ്യ നായിഡു.

TNN 21 Mar 2016, 1:07 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കായുള്ള ദൈവത്തിന്‍റെ സമ്മാനമെന്ന് നഗരവികസനമന്ത്രി വെങ്കയ്യ നായിഡു. പാവങ്ങളുടെ മിശിഹയാണ് മോദി. മോദിയുടെ മെഴുകുപ്രതിമ മദാം തുസാഡ്സ് മ്യൂസിയത്തിൽ സ്ഥാപിച്ചതായും വെങ്കയ്യ നായിഡു പറയുന്നു. എല്ലാ മേഖലയിലും വെല്ലുവിളികൾ നേരിട്ടയാളാണ് മോദി. അതിനെയെല്ലാം മോദി അതിജീവിച്ചു. ഗ്രാമീണ മേഖലയുടെ വൈദ്യുതിവൽക്കരണം, മുദ്ര ബാങ്ക്, ക്രോപ് ഇൻഷുറൻസ് തുടങ്ങിയ നിരവധി പദ്ധതികൾ മോദി കൊണ്ടുവന്നുവെന്നും നായിഡു പറഞ്ഞു.
Samayam Malayalam pm narendra modi gods gift to india says naidu
മോദി ദൈവത്തിന്‍റെ സമ്മാനം: വെങ്കയ്യ നായിഡു


ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനിടെയായിരുന്നു നായിഡുവിന്‍റെ പരാമർശങ്ങൾ. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് നായിഡുവിന്‍റെ പരാമർശത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ നായിഡുവിന്‍റെ പ്രസംഗം കേട്ടില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്