ആപ്പ്ജില്ല

ലോക്ക്ഡൗണ്‍ നീട്ടല്‍; ഏപ്രില്‍ 11 ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കും. കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

Samayam Malayalam 8 Apr 2020, 5:28 pm
ന്യൂഡല്‍ഹി: കൊവിഡ്- 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും ആഹ്വാനം ചെയ്ത ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ വരുന്ന ഏപ്രില്‍ 11 ന് ശനിയാഴ്ച യോഗം നടത്താനാണ് തീരുമാനം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി മുഖ്യമന്ത്രിമാരുമായി അഭിപ്രായം തേടുക. ഇതനുസരിച്ചാകും അന്തിമ തീരുമാനം ഉണ്ടാകുക.
Samayam Malayalam Narendra Modi PTI.



അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കി. കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ നീട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് കക്ഷിനേതാക്കള്‍ യോഗത്തില്‍ അറിയിച്ചത്. നിലവില്‍ സ്ഥിതി ആശങ്കജനകമാണെന്നും നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്