ആപ്പ്ജില്ല

ബുലന്ദ്ശഹര്‍ കൊലപാതക കേസ്: മറ്റൊരു പ്രതി പിടിയില്‍

പോലീസ് ഉദ്യോഗസ്ഥനായ സുബോദ്‍കുമാറിനെ മഴു ഉപയോഗിച്ച് വെട്ടിയ കാലുവ അഖ രാജീവാണ് പിടിയിലായിരിക്കുന്നത്. ഇദ്ദേഹത്തെ നാളെ കോടതിക്കു മുന്നില്‍ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ പ്രശാന്ത് നാട്ട് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Samayam Malayalam 1 Jan 2019, 5:17 pm

ഹൈലൈറ്റ്:

  • സുബോദ്‍കുമാറിനെ മഴു ഉപയോഗിച്ച് വെട്ടിയ കാലുവ അഖ രാജീവാണ് പിടിയിലായിരിക്കുന്നത്
  • കേസിലെ മറ്റൊരു പ്രതിയായ പ്രശാന്ത് നാട്ട് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
  • ഡിസംബര്‍ മൂന്നിനായിരുന്നു ബുലന്ദ്ശഹര്‍ ജില്ലയിൽ കലാപമുണ്ടായത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ANI
ബുലന്ദ്ശഹര്‍ : ബുലന്ദ്ശഹര്‍ കൊലപാതക കേസിലെ മറ്റൊരു പ്രതി പിടിയില്‍. പോലീസ് ഉദ്യോഗസ്ഥനായ സുബോദ്‍കുമാറിനെ മഴു ഉപയോഗിച്ച് വെട്ടിയ കാലുവ അഖ രാജീവാണ് പിടിയിലായിരിക്കുന്നത്. ഇദ്ദേഹത്തെ നാളെ കോടതിക്കു മുന്നില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ പ്രശാന്ത് നാട്ട് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുബോധ് കുമാറിനെ താനാണ് വെടിവെച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞിരുന്നു.

പശുവിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ബുലന്ദ്ശഹര്‍ ജില്ലയിൽ കലാപമുണ്ടായത്. ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. കലാപം നിയന്ത്രിക്കാനെത്തിയ പോലീസ് ഇൻസ്പെക്ടറായ സുബോധ കുമാറും പ്രദേശവാസിയായ സുമിത് എന്ന ഇരുപത്തൊന്നുകാരനും ആക്രമണത്തിനിടെ കൊല്ലപ്പെടുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ ഇപ്പോള്‍ അറസ്റ്റിലായ പ്രശാന്തിന്‍റെ പേര് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടസിഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഗോമാംസം കൈയ്യിൽ വെച്ചെന്ന ആരോപണത്തിൽ ദാദ്രിയിൽ അഖ്ലാഖ് എന്നയാളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവം ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. ഇദ്ദേഹത്തിന്‍റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

അതേസമയം, കൊലപാതകത്തിലെ മുഖ്യപ്രതിയായ ബജ്രംഗ്ദള്‍ നേതാവ യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ അറസ്റ്റ് വൈകുന്നത് രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്