ആപ്പ്ജില്ല

നടന്‍ വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി; യുവാവിനെ കയ്യോടെ പൊക്കി പോലീസ്

മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ വില്ലുപുരം ജില്ലയിൽ നിന്ന് പോലീസ് പിടികൂടി

Samayam Malayalam 5 Jul 2020, 1:44 pm
ചെന്നൈ ∙ നടൻ വിജയ്‌യുടെ ചെന്നൈ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. സാലിഗ്രാമിലെ വിജയ്‌യുടെ വീട്ടിൽ ആണ് ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി എത്തിയത്. വിളിച്ച മൊബൈൽ നമ്പർ കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ വില്ലുപുരം ജില്ലയിൽ നിന്നും പ്രതിയെ കണ്ടെത്തി. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആള്‍ ആണ്. അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ആണ് ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയത്.
Samayam Malayalam നടന്‍ വിജയ്‌


Also Read: ബംഗ്ലാദേശ് അതിർത്തിയിൽ സംഘർഷം; കള്ളക്കടത്തുകാരുടെ ആക്രമണത്തിൽ ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്

21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേദി എന്നിവരെയും ഇത്തരത്തില്‍ ഇയാള്‍ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. യുവാവ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു

Also Read: ഒറ്റ ദിവസം രോഗം 24,850 പേർക്ക്; രാജ്യത്ത് കൊവിഡ് ബാധ വീണ്ടും റെക്കോഡിൽ

സ്വന്തമായി ഫോണില്ലാത്ത യുവാവ് തന്‍റെ കുടുംബാഗത്തിന്‍റെ കൈയ്യില്‍ നിന്നും മൊബൈൽ ഫോൺ വാങ്ങിയാണ് അജ്ഞാത സന്ദേശം അയച്ചത്. യുവാവിന് താക്കീത് നല്‍കി വിട്ടയച്ചു എന്ന് പോലീസ് പറയുന്നു. ജൂൺ ആദ്യം നടൻ രജനീകാന്തിന്‍റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിക്കും ഇത്തരത്തില്‍ ഭീഷണി എത്തിയിരുന്നു. ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്