ആപ്പ്ജില്ല

ദുരിതാശ്വാസ ഫണ്ടിൽ തീസ്ത തിരിമറി നടത്തിയെന്ന് റിപ്പോർട്ട്

അന്വേഷണത്തിന്‍റെ ഭാഗമായി ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ തീസ്തയും ഭർത്താവും കൂട്ടാക്കിയില്ലെന്നു പോലീസ് കമ്മീഷണർ രാഹുൽ.ബി.പട്ടേൽ അറിയിച്ചു

TNN 2 Dec 2016, 10:49 am
ന്യൂഡൽഹി: ഗുജറാത്ത് കലാപ ബാധിതർക്ക് എൻജിഒ വഴി നൽകിയ ദുരിതാശ്വാസ ധനസഹായം സാമൂഹ്യ പ്രവർത്തക തീസ്ത സെതൽവാദും ഭർത്താവും ദുരുപയോഗപ്പെടുത്തിയതായി ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. 9.75 കോടി രൂപയാണ് ധനസഹായമായി നൽകിയത്. തീസ്തയും ഭർത്തവും 3.85 കോടി രൂപ അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് തെളിവുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
Samayam Malayalam police claim proof of teesta setalvad pocketing ngo funds
ദുരിതാശ്വാസ ഫണ്ടിൽ തീസ്ത തിരിമറി നടത്തിയെന്ന് റിപ്പോർട്ട്


അന്വേഷണത്തിന്‍റെ ഭാഗമായി ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ തീസ്തയും ഭർത്താവും കൂട്ടാക്കിയില്ലെന്നു പോലീസ് കമ്മീഷണർ രാഹുൽ.ബി.പട്ടേൽ അറിയിച്ചു. രാഹുൽ സമർപ്പിച്ച 83 പേജ് വരുന്ന സത്യവാങ്‌മൂലത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ദമ്പതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.

ഇരുവരെയും അറസ്റ്റ് ചെയ്യണ്ട എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചെങ്കിലും ആവശ്യമായ രേഖകൾ അന്വേഷണോദ്യോഗസ്ഥരുടെ മുൻപിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അക്കൗണ്ട് തിരിമറി പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരും രണ്ടു പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കലാപ ബാധിതർക്ക് വേണ്ടി സൗജന്യമായി അഭിഭാഷകർ കേസ്‌ വാദിച്ചുവെന്ന തീസ്തയുടെ വാദവും പോലീസ് തള്ളി.

Police claim proof of Teesta Setalvad pocketing NGO funds

Gujarat government presents before SC that social activist Teesta Setalvad and her husband manipulated NGO funds allotted to riot victims and they were not ready submit the documents before the investigation team.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്