ആപ്പ്ജില്ല

പിണറായിയുടെ സന്ദര്‍ശനം; മംഗളൂരുവില്‍ നിരോധനാജ്ഞ

കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന സംഘപരിവാര്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍

TNN 24 Feb 2017, 11:16 pm
മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന സംഘപരിവാര്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗര പരിധിയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ ഞായറാഴ്ച പുലര്‍ച്ചെ ആറുവരെയാണ് നിരോധനാജ്ഞയെന്ന് ഡി.സി.പി (ക്രൈം ആന്‍ഡ് ട്രാഫിക്) സഞ്ജീവ് എം പാട്ടീല്‍ പറഞ്ഞു.
Samayam Malayalam police to keep hawk eye over kerala cm pinarayi vijayans harmony rally
പിണറായിയുടെ സന്ദര്‍ശനം; മംഗളൂരുവില്‍ നിരോധനാജ്ഞ


മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നെഹ്രു മൈതാനിയില്‍ ശനിയാഴ്ച വൈകീട്ട് നാലിനാണ് മതസൗഹാര്‍ദ്ദ സമ്മേളനം. മറ്റുയോഗങ്ങള്‍ ചേരുന്നതിനും പ്രകടനം നടത്തുന്നതിനും പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.റാലിയില്‍ പ്രസംഗിക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പിണറായിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ 25 ന് മംഗളൂരുവില്‍ ഹര്‍ത്താലിനും അവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.




English Summary: Over 4,000 police personnel, 700 CCTV cameras and six drone cameras will keep a watchful eye over the harmony rally of CPM to ensure law and order, which will be addressed by Kerala chief minister Pinarayi Vijayan, in the city on Saturday.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്