ആപ്പ്ജില്ല

പ്രകടനം തടയാന്‍ പോലീസ് റോഡില്‍; 'വരനാ'യെത്തിയ നേതാവിനെ 'കണ്ടില്ല'

അസം ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള റാലിയില്‍ പങ്കെടുക്കുന്നത് തടയാനാണ് എസ്.പി. നേതാക്കളെയും പ്രവര്‍ത്തകരെയും തടഞ്ഞത്

Samayam Malayalam 14 Sept 2019, 10:56 am
ബറേലി: സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടത്തുന്ന റാലിയില്‍ നേതാക്കള്‍ പങ്കെടുക്കുന്നത് തടയാനാണ് റാംപുറിലേക്കുള്ള വഴികളെല്ലാം പോലീസ് തടഞ്ഞത്. നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഒരു വാഹനം പോലും ഒരു വഴിയിലൂടെയും പോലീസ് കടത്തിവിട്ടില്ല.
Samayam Malayalam sp leader as groom


അപ്പോള്‍ അതുവഴി വന്ന വിവാഹസംഘത്തിന്‍റെ വാഹനം സംശയം കൂടാതെ കടത്തിവിടുകയും ചെയ്‍തു. എന്നാല്‍ അത് സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫിറോസ് ഖാനും സംഘവുമായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. സമാജ്‍വാദി പാര്‍ട്ടി സംഭാല്‍ ജില്ലാ പ്രസിഡന്‍റ് ഫിറോസ് ഖാനും സംഘവുമാണ് പോലീസിനെ കബളിച്ച് പ്രകടനം നടക്കുന്ന സ്ഥലത്തെത്തിയത്.

ഫിറോസ് ഖാന്‍ വരന്‍റെ വേഷമണിഞ്ഞാണ് വാഹനത്തിലിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്ന ബന്ധുക്കളായി ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരും വാനത്തിലുണ്ടായിരുന്നു. പൂക്കള്‍കൊണ്ടുള്ള മുഖാവരണവും ഫിറോസ് ഖാന്‍ അണിഞ്ഞിരുന്നു.

ജൊയയില്‍ നിന്ന് മൊറാദാബാദിലെത്തിയ ഫിറോസ് ഖാനും സംഘവും അവിടെ നിന്ന് റാംപുറിലേക്ക് പോയി.

എണ്‍പതിലധികം കേസുകള്‍ നേരിടുന്ന അസം ഖാനം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എസ്.പി. സംസ്ഥാന അധ്യക്ഷന്‍ അഖിലേഷ് യാദവ് വെള്ളിയാഴ്‍ച വൈകീട്ട് റാംപുറിലെത്തുമെന്ന് അറിയിച്ചിരുന്നു. അഖിലേഷ് യാദവിന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി സമീപ ജില്ലകളിലെ പാര്‍ട്ടി പ്രവര്‍ത്തകരോടെല്ലാം റാംപുറിലെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

സര്‍ക്കാരിനെതിരായ പ്രക്ഷോഭം തടയാനായി റാംപുറിലേക്കുള്ള വഴികളിലെല്ലാം പോലീസിനെ വിന്യസിക്കുകയായിരുന്നു. ഇഖ്ബാല്‍ മഹമൂദ് എം.എല്‍.എ.യെയും ഷഫിഖുര്‍ റഹ്മാന്‍ എം.പിയെയും ചന്ദോസിയില്‍ പോലീസ് തടഞ്ഞു. അവര്‍ക്ക് പിന്നീട് റാംപുറില്‍ പോകാന്‍ അനുമതി നല്‍കിയെങ്കിലും പ്രവര്‍ത്തകരെ അനുവദിച്ചില്ല.

തികച്ചും ജനാധിപത്യവിരുദ്ധമായാണ് പോലീസ് പെരുമാറിയതെന്നും എന്തിനാണ് പ്രവര്‍ത്തകരെ തടയുന്നതെന്നതിന് വ്യക്തമായ മറുപടി തന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. റാംപുറി്ല‍ കലാപമോ നിരോധനാജ്ഞയോ ഇല്ലെന്നും പിന്നെ എന്തിനാണ് നേതാക്കളെയും പ്രവര്‍ത്തകരെയു തടയുന്നതെന്നും എസ്.പി. നേതാക്കള്‍ ചോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്