ആപ്പ്ജില്ല

തെരഞ്ഞെടുപ്പ് തീയതി ചോർന്നു: അന്വേഷിക്കുമെന്ന് കമ്മീഷൻ

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതോടെ മാളവ്യ ട്വീറ്റ് പിൻവലിച്ചു

Samayam Malayalam 27 Mar 2018, 1:44 pm
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് ക മ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ബിജെപി കേന്ദ്രങ്ങൾ അറിഞ്ഞതായി സൂചന. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ തീയതികൾ കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ട്വീറ്റ് ചെയ്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ട്വീറ്റ് ചെയ്യപ്പെട്ടതായി അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടുകയും പ്രതിഷേധമുയർത്തുകയും ചെയ്തു.
Samayam Malayalam amit malviya pic


മാളവ്യയുടെ ട്വീറ്റിനെതിരെ അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് അറിയിച്ചു. കർണാടക തെരഞ്ഞെടുപ്പ് മെയ് 12നും വോട്ടെണ്ണൽ 18 നും നടക്കുമെന്നാണ് മാളവ്യ ട്വീറ്റ് ചെയ്തത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതോടെ മാളവ്യ ട്വീറ്റ് പിൻവലിച്ചു. മാധ്യമപ്രവർത്തകർ ട്വീറ്റ് ശ്രദ്ധയിൽപ്പെടുത്തിയതോടെ. അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്