ആപ്പ്ജില്ല

സംഘടനാ തെരഞ്ഞെടുപ്പിൽ പരാജയം; പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു

തോൽവിയെ തുടര്‍ന്ന് അന്താരാഷ്ട്ര വര്‍ക്കിംങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു

Samayam Malayalam 14 Apr 2018, 11:08 pm
ഡൽഹി: സംഘടനാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു. തോൽവിയെ തുടര്‍ന്ന് അന്താരാഷ്ട്ര വര്‍ക്കിംങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതോടെയാണ് വിഎച്ച്പി വിടാനുള്ള തീരുമാനം. ചൊവ്വാഴ്ച മുതല്‍ നിരാഹാരമിരിക്കുമെന്നും ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തനം തുടരുമെന്നും തൊഗാഡിയ വ്യക്തമാക്കി.
Samayam Malayalam പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു
പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു


വിശ്വഹിന്ദു പരിഷത്ത് തെരഞ്ഞെടുപ്പിലാണ് പ്രവീണ്‍ തൊഗാഡിയ പരാജയപ്പെട്ടത്. അശോക് ചൗഗുലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്‍റ്. പുതിയ അധ്യക്ഷനായി വി.എസ് കോക്‌ജെയെ തെരഞ്ഞെടുത്തു. വിഎച്ച്പിയുടെ ഭരണഘടന പ്രാകരം വര്‍ക്കിങ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് അന്താരാഷ്ട്ര പ്രസിഡന്‍റ് ആണ്. 2003ലാണ് തൊഗാഡിയ വിഎച്ച്പിയുടെ വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്