ന്യൂഡല്‍ഹി: അയല്‍വാസിയുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഡല്‍ഹിയിലെ സിരാസ്പൂരിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ 30കാരി രഞ്ജുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വെടിയേറ്റതിന് പിന്നാലെ ഗര്‍ഭിണിയായ രജ്ഞുവിന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിനെ നഷ്ടമായി. ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്.
ഏപ്രില്‍ മൂന്നാം തീയതിയാണ് സംഭവം നടക്കുന്നത്. രഞ്ജുവിന്റെ അയല്‍വാസിയായ ഹരീഷാണ് കേസിലെ പ്രതി. സംഭവ ദിവസം ഹരീഷിന്റെ വീട്ടില്‍ നടന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ഡിജെ സംഘടിപ്പിച്ചിരുന്നു. അമിത ശബ്ദത്തില്‍ പാട്ടുവെച്ചതോടെ ശബ്ദം കുറയ്ക്കാന്‍ രഞ്ജു ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഹരീഷ് തോക്കെടുത്ത് രഞ്ജുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുഹൃത്തായ അമിത്തിന്റെ തോക്ക് ഉപയോഗിച്ചാണ് ഹരീഷ് രഞ്ജുവിന് നേരെ വെടിയുതിര്‍ത്തത്. അമിത്തിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഹരീഷിനെതിരെ കേസെടുത്തിരിക്കുന്നത്. രഞ്ജുവിന്റെ കഴുത്തിലാണ് വെടിയേറ്റത്. ഷാലിമാര്‍ ബാഗിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്. രഞ്ജുവിന്റെ ഭര്‍തൃസഹോദരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഹരീഷിന്റെ എതിര് വീട്ടിലായിരുന്നു രഞ്ജുവിന്റെ താമസം. സംഗീത പരിപാടിയുടെ ശബ്ദം കുറയ്ക്കാന്‍ ബാല്‍ക്കണിയില്‍ വന്നു നിന്ന് രഞ്ജു ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഹരീഷ് അമിത്തിന്റെ കൈയ്യില്‍ നിന്നും തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ തന്നെ രഞ്ജു കുഴഞ്ഞുവീഴുകയായിരുന്നു. ബിഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജു. വാടക വീട്ടിലായിരുന്നു താമസം.
Read Latest National News and Malayalam News